ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഈ ചിത്രത്തിന് എന്താണ് പ്രത്യേകതയെന്നേ നിങ്ങള്‍ ചോദിക്കൂ. ആവി പറക്കുന്ന ഫില്‍റ്റര്‍ കോഫിയാണ് ചിത്രത്തിലുള്ളത്. പ്രഭാതത്തെ ഓര്‍മ്മിപ്പിക്കും വിധം അരികില്‍ ഒരു ദിനപത്രവും കാണാം

ഓരോ ദിവസവും സമൂഹമാധ്യമങ്ങള്‍ ( Social Media ) വഴി നമ്മെ തേടിയെത്തുന്ന വാര്‍ത്തകളും പുതിയ വിവരങ്ങളുമെല്ലാം നിരവധിയാണ്. പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന വിഷയങ്ങളായിരിക്കും ഇത്തരത്തിലുള്ള വാര്‍ത്തകളിലും വീഡിയോകളിലും ( VIral Video ) ചിത്രങ്ങളിലുമെല്ലാം അടങ്ങിയിരിക്കുക. 

അമ്പരപ്പിക്കുന്ന വിധം പ്രതിഭകളായ വ്യക്തികള്‍, ഇതുവരെ ലോകം അംഗീകരിക്കാത്ത അവരുടെ കഴിവ് എല്ലാം സമൂഹമാധ്യമങ്ങളിലൂടെ എളുപ്പത്തില്‍ ശ്രദ്ധ നേടാറുണ്ട്. കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അത്തരത്തില്‍ വളരെ വിശാലമായൊരിടമായി സമൂഹമാധ്യമങ്ങള്‍ ഇതിനോടകം മാറിയിട്ടുണ്ട്. തങ്ങളുടെ കഴിവിനെ പ്രദര്‍ശിപ്പിക്കാനും അതുവഴി പുതിയ അവസരങ്ങള്‍ ലഭിക്കാനുമെല്ലാം ആര്‍ട്ടിസ്റ്റുകള്‍ക്ക് ഈ ഇടങ്ങള്‍ സഹായകമാണ്. 

അത്തരത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറെ അംഗീകാരം നേടിയൊരു ചിത്രത്തെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഈ ചിത്രത്തിന് എന്താണ് പ്രത്യേകതയെന്നേ നിങ്ങള്‍ ചോദിക്കൂ. ആവി പറക്കുന്ന ഫില്‍റ്റര്‍ കോഫിയാണ് ചിത്രത്തിലുള്ളത്. പ്രഭാതത്തെ ഓര്‍മ്മിപ്പിക്കും വിധം അരികില്‍ ഒരു ദിനപത്രവും കാണാം. 

Scroll to load tweet…

എന്നാല്‍ ഈ ചിത്രത്തിന് വലിയൊരു പ്രത്യേകതയുണ്ട്. കാഴ്ചയില്‍ ഒരു ഫോട്ടോഗ്രാഫാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പെയിന്റിംഗ് ആണ്. 'വി ഫോര്‍ വെണ്ടക്ക' എന്ന യൂസര്‍ നെയിമിലുള്ള വനിതാ ആര്‍ട്ടിസ്റ്റാണ് ഈ പെയിന്റിംഗിന് പിന്നില്‍. ഇവര്‍ തന്നെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതും.

നിരവധി പേരാണ് പെയിന്റിംഗിന് അഭിനന്ദനം അറിയിച്ചുകൊണ്ട് കമന്റുകളിട്ടിരിക്കുന്നതും ചിത്രം പങ്കുവച്ചിരിക്കുന്നതും. പലരും ഇത് പെയിന്റിംഗ് ആണെന്ന് വിശ്വസിക്കുന്നില്ലായിരുന്നു എന്നതാണ് സത്യം. ഇത് വ്യാജമാണെന്ന് വാദിച്ചവര്‍ വരെയുണ്ട്. എന്നാല്‍ പിന്നീട് ആര്‍ട്ടിസ്റ്റ് തന്നെ താന്‍ പെയിന്റ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചതോടെ ഏവരും ഇത് ഒരേ സ്വരത്തില്‍ അംഗീകരിച്ചു. 

Scroll to load tweet…

കാഴ്ചക്കാരില്‍ ഏറെ കൗതുകം നിറയ്ക്കുന്നതാണ് ഈ വീഡിയോയും. വളരെ സൂക്ഷ്മമായി, ഒരു ഫോട്ടോ പോലെ, അത്രമാത്രം 'പെര്‍ഫെക്ട്' ആയാണ് ഇവര്‍ ചിത്രം ചെയ്തിരിക്കുന്നതെന്ന് ഏവരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്തായാലും ട്വിറ്ററും കടന്ന് ഈ ചിത്രം വൈറലായിരിക്കുകയാണിപ്പോള്‍.

Also Read:- 'ഒരിക്കലും വിവാഹത്തിന് ഇങ്ങനെയുള്ളവരെ ക്ഷണിക്കല്ലേ'; വൈറലായ വീഡിയോ

'പ്രത്യേകതരം ചായ'; 'ഓവര്‍' ആണെന്ന് സോഷ്യല്‍ മീഡിയ- ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളില്ല എന്ന് തന്നെ പറയാം. ഏത് വിഷയമായാലും ചൂടന്‍ വാഗ്വാദങ്ങളും അഭിപ്രായപ്രകടനങ്ങളും വിധിയെഴുത്തുകളുമെല്ലാം സോഷ്യല്‍ മീഡിയ ലോകത്തിലുണ്ടാകാറുണ്ട്. ഒപ്പം തന്നെ കാര്യമായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം പാത്രമാകുന്ന വിഷയങ്ങളും വ്യക്തികളും എല്ലാമുണ്ട്. അത്തരത്തില്‍ കാര്യമായ വിമര്‍ശനം നേടിയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്... Read More...