ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗുച്ചിയുടെ പുത്തന്‍ കണ്ണടയാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തല കീഴായ കണ്ണടയുമായാണ് ഇത്തവണ ഗുച്ചി ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്. 

ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ കണ്ണടയ്ക്ക് 755 ഡോളർ ആണ് വില. അതായത് ഏകദേശം 55,000 രൂപ.  ഒറ്റ നോട്ടത്തിൽ കണ്ണട തല കീഴായി ധരിച്ചിരിക്കുന്നു എന്നേ തോന്നൂ. സാധാരണഗതിയിൽ കണ്ണടയുടെ മുകൾ ഭാഗത്താണ് ചെവിയിലേയ്ക്ക് പോകുന്ന ഫ്രയിമിന്റെ തുടക്കം. എന്നാല്‍ ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസിൽ ഇത് താഴെയാണ്. 

 

കറുപ്പ്, വെളുപ്പ് എന്നീ നിറത്തിലുള്ള നിരവധി അസറ്റേറ്റ് ലെയറുകൾ ചേർത്താണ് ഫ്രെയിം തയ്യാറാക്കിയിരിക്കുന്നത്. ഫ്ലോറൽ ഡിസൈനും ക്ലാസിക് ഡിസൈനും യോജിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

 

Also Read: 'പുല്ലിന്‍റെ കറ' പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ