ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും ഗ്ലാമറസ് ആകുന്നുണ്ടെന്നും  ‘കോപ്പിയടി’ ആണെന്നുമൊക്കെയാണ് സൈബര്‍ ലോകത്തിന്‍റെ ആക്ഷേപം. 

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ് (Urfi Javed). ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ (outfits) പലപ്പോഴും ഗ്ലാമറസ് ആകുന്നുണ്ടെന്നും  ‘കോപ്പിയടി’ ആണെന്നുമൊക്കെയാണ് സൈബര്‍ ലോകത്തിന്‍റെ ആക്ഷേപം. 

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിനെ അടുത്തിടെയാണ് ഇത്തരത്തില്‍  സൈബര്‍ ലോകം ട്രോളിയത്. 'കീറിയ ജാക്കറ്റ്', 'ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. 

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാറില്ല എന്നാണ് ഉര്‍ഫി പറയുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഉർഫി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രവും വൈറലായിരിക്കുകയാണ്. പിങ്കും വെള്ളയും കലർന്ന നിറത്തിലുള്ള സാരിയാണ് ഉർഫി ധരിച്ചിരുന്നത്.

View post on Instagram
 

 

എന്നാൽ സാരിക്കൊപ്പം ധരിച്ച ബ്ലൗസാണ് ഇവിടെ ട്രോളുകൾക്ക് കാരണമായത്. കട്ടൗട്ടുകളോടു കൂടിയ പിങ്ക് ബ്ലൗസാണ് താരം സാരിക്കൊപ്പം ധരിച്ചത്. ബ്ലൗസ് തലതിരിച്ച് ധരിച്ചതാണോ എന്നാണ് പലരുടെയും കമന്‍റുകള്‍. അടുത്തിടെ ഷർട്ട് തലതിരിച്ച് ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു ഉർഫി. ആ ട്രെൻഡ് ബ്ലൗസിലും കൊണ്ടുവന്നതാണോ എന്നാണ് ആളുകളുടെ ചോദ്യം. 

അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുന്നവർക്കെതിരെ  ശക്തമായി പ്രതികരിച്ചുകൊണ്ട് ഉർഫി എത്തിയിരുന്നു. ചുവപ്പ് നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകുന്നത്. താരം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram
 

 

തനിക്ക് പറയാനുള്ള കാര്യങ്ങൾ തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചിരിക്കുന്നത്. 'മൈൻ‍ഡ് യുവർ ഓൺ ബിസിനസ്' എന്നാണ് ജാക്കറ്റിന് പിന്നിൽ കാണുന്നത്.

View post on Instagram
 

 

Also Read: 'ഹാപ്പി സണ്‍ഡേ'; കൊതിപ്പിക്കുന്ന ചിത്രം പങ്കുവച്ച് മലൈക