ജിം പരിശീലനം നടത്തുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുമുണ്ട്.

 താരങ്ങള്‍ തന്നെയാണ് ആരാധകര്‍ക്കായി ഇവ പങ്കുവയ്ക്കുന്നതും. മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിക്കുന്നതും. ഇപ്പോഴിതാ ബോളിവുഡ് താരം ഉർവശി റൗട്ടേലയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ആരാധകരെ അമ്പരിപ്പിച്ച് 80 കിലോ ഭാരമുയർത്തുന്ന ഉർവശിയെ വീഡിയോയില്‍ കാണാം . ജിം പരിശീലനം നടത്തുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ ചിത്രം 'വിർജിൻ ഭാനുപ്രിയ' ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്ന വേളയിലാണ് താരത്തിന്റെ പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ എത്തുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്.

View post on Instagram

View post on Instagram

പുതിയ ചിത്രത്തെ പറ്റി ഉർവശി പറയുന്നതിങ്ങനെ: "ഒരു യാഥാസ്ഥിതിക കുടുംബത്തിലെ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അവൾ തന്റെ കന്യകാത്വം നഷ്‌ടപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത് അത് എളുപ്പം സാധിക്കും എന്നവൾ വിചാരിക്കുന്നു. പക്ഷേ അവളുടെ ശ്രമങ്ങൾ എല്ലാം വിഫലമാവുന്നു. അവളുടെ ജീവിതത്തിൽ അതൊരിക്കലും നടക്കില്ല എന്നൊരാൾ പ്രവചിച്ചിരുന്നു. അതിന് ശേഷം സംഭവിക്കുന്നതാണ് കഥയുടെ ഉള്ളടക്കം" - താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗൗതം ഗുലാത്തി, അർച്ചന പുരാൺ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.

Also Read: 65 കിലോയിൽ നിന്ന് 52ലേക്ക്: വണ്ണം കുറച്ചതിന്‍റെ രഹസ്യവുമായി റിമി ടോമി; വീഡിയോ...