കൊവിഡിനെ ചെറുക്കാൻ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍  കൊറോണയൊന്നും ഒരു വിഷയമല്ലാതെ ലോക്ഡൗണിനെതിരേ പ്രതിഷേധിക്കുകയാണ് ഒരു യുവതി. 
യുഎസ് സ്വദേശിനിയായ ഡേവിഡ സാലാണ് ലോക്ക്ഡൗണിനെതിരെ പ്രതിശേഷധവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

മാസ്ക് കൊണ്ട് മുഖം മറച്ചല്ല യുവതി പ്രതിഷേധിച്ചത്. കണ്ണ് മൂടിക്കെട്ടി മാസ്‌ക് ബിക്കിനിയാക്കിയാണ് യുവതിയുടെ പ്രതിഷേധം. കൊറോണയും ലോക്ഡൗണുമൊക്കെ തട്ടിപ്പാണെന്നാണ് യുവതി പറയുന്നത്. മാസ്‌ക് ധരിക്കുന്നത് ഫലപ്രദമാണെങ്കില്‍ പിന്നെന്തിനാണ് ആറടി അകലം നിര്‍ബന്ധിക്കുന്നത്? ആറടി അകലം ഫലപ്രദമാണെങ്കില്‍ എന്തിനാണ് മാസ്‌ക് ധരിക്കുന്നത്? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കില്‍ പിന്നെന്തിനാണ് ലോക്ഡൗണ്‍ എന്നാണ് ഡേവിഡ ചോദിക്കുന്നത്.

സാമൂഹിക അകലം പാലിക്കുന്നവരുടെ അന്ധതയെയാണ് കണ്ണുകളില്‍ മാസ്‌ക് മൂടിക്കെട്ടി ഡേവിഡ കാണിച്ചത്. മാസ്‌ക് ധരിക്കാനും ആറടി അകലം പാലിച്ച് സാമൂഹിക അകലം പാലിക്കാനും നിര്‍ബന്ധിതരാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള തട്ടിപ്പാണ് കൊറോണയെന്നാണ് ഡേവിഡയുടെ വാദം. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് യുവതിയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. 

കൊറോണക്കാലത്ത് മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍......