പ്രണയത്തിൻറെ പ്രതീകമാണ് ചുവന്ന റോസാപുഷ്പങ്ങൾ. വാലന്റൈൻസ് ദിനത്തിൽ പ്രണയിക്കുന്നവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനിക്കാവുന്നതാണ്. valentine's day gift

എല്ലാവർഷവും ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആചരിക്കുന്നു. ഈ ദിനം, പ്രിയപ്പെട്ട ഒരാളോടുള്ള വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. വാലന്റൈൻസ് ദിനത്തിന് മുമ്പുള്ള ദിവസങ്ങൾ പ്രാധാന്യമുള്ളവയാണ്. അവയെ മൊത്തത്തിൽ വാലന്റൈൻസ് വീക്ക് എന്നും വിളിക്കുന്നു. ഫെബ്രുവരി 7 ന് റോസ് ദിനത്തോടെ ആരംഭിച്ച് ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തോടെ ഈ ആഴ്ച അവസാനിക്കുന്നു. വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകി കാമുകന്മാർക്ക് സമ്മാനങ്ങളും സർപ്രൈസുകളും നൽകാറുണ്ട്. ഈ വാലന്റൈൻസ് ഡേയ്ക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാം...

Add Asianetnews as a Preferred SourcegooglePreferred

റോസാപ്പൂക്കൾ

പ്രണയത്തിൻറെ പ്രതീകമാണ് ചുവന്ന റോസാപുഷ്പങ്ങൾ. വാലന്റൈൻസ് ദിനത്തിൽ പ്രണയിക്കുന്നവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനിക്കാവുന്നതാണ്. ആഴത്തിലുള്ള പ്രണയം, ആഗ്രഹം എന്നിവയെ പ്രതിനിധീകരിക്കുന്ന വാലന്റൈൻസ് ഡേ ചിഹ്നമാണ് ചുവന്ന റോസാപ്പൂക്കൾ. ഏറ്റവും ജനപ്രിയമായ പുഷ്പമായതിനാൽ അവ സാധാരണയായി പൂച്ചെണ്ടുകളിലാണ് നൽകുന്നത്.

ഡയമണ്ട്

ഡയമണ്ടാണ് മറ്റൊരു സമ്മാനം. സ്നേഹം പ്രകടിപ്പിക്കാൻ ഡയമണ്ടിനേക്കാൾ വലിയ മറ്റൊരു സമ്മാനം ഉണ്ടാവില്ല. പ്രണയദിനത്തിൽ ഡയമണ്ടിൽ ഒരു മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകിയേക്കാം. വാലന്റൈൻസ് ദിനത്തിലെ ഏറ്റവും മികച്ച സമ്മാനമാണ് വജ്രങ്ങൾ. കാരണം അവ സ്നേഹം, ശക്തി, വ്യക്തത എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഹൃദയാകൃതിയിലുള്ള ആഭരണങ്ങൾ, ഡയമണ്ട് സ്റ്റഡുകൾ, പെൻഡന്റുകൾ, റൊമാന്റിക് മോതിരങ്ങൾ എന്നിവ ജനപ്രിയ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടുന്നു.

ചോക്ലേറ്റ്സ്

കാമുകിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാകാം ചോക്ലേറ്റ്സ്. ചോക്ലേറ്റ് ഉൾപ്പടെയുള്ള മധുര പലഹാരങ്ങളുമായി കാമുകൻ കാണാൻ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി കാമുകിമാരുണ്ട്.

ആശംസാ കാർഡുകൾ

വ്യത്യസ്ത ‌ആകൃതിയിലും നിറങ്ങളിലുമുള്ള ആശംസാ കാർഡുകൾ വാലന്റൈൻസ് ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്നതാണ്. അവർക്ക് എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് ആശംസാ കാർഡുകൾ.

വാച്ചുകൾ

വാലന്റൈൻസ് ഡേ പ്രിയപ്പെട്ടവർക്ക് ‌വാച്ചുകൾ സമ്മാനമായി നൽകാവുന്നതാണ്. പ്രണയിനിയ്ക്ക് നൽകാവുന്ന ആകർഷിക്കുന്ന സമ്മാനമാണ് വാച്ചുകൾ.