റോസ്, പാവകൾ, ഓർണമെന്റ്സ്, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തിനും ഈ സമയത്ത് ഡിമാൻഡ് കൂടുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന സാധനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

നൂറ്റാണ്ടുകളായി ആഘോഷിക്കുന്ന ഒന്നാണ് പ്രണയ ദിനം. പ്രണയിതാക്കൾക്ക് അവരുടെ സ്നേഹം പങ്കുവെയ്ക്കാനും സമ്മാനങ്ങൾ നൽകാനും ഈ ദിവസം അവസരമൊരുക്കുന്നു. അതിനാൽ തന്നെ വാലന്റൈൻസ് ഡേ ആകുമ്പോൾ വിപണികളിലും ഇത്തരം സാധനങ്ങൾ വന്നു തുടങ്ങും. റോസ്, പാവകൾ, ഓർണമെന്റ്സ്, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തിനും ഈ സമയത്ത് ഡിമാൻഡ് കൂടുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന സാധനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. പ്രണയദിനത്തെ കൂടുതൽ മനോഹരമാക്കാൻ വിപണികളും സജീവമാണ്.

Add Asianetnews as a Preferred SourcegooglePreferred

പൂക്കൾ

പൂക്കളില്ലാത്ത വാലന്റൈൻസ് ഡേയെകുറിച്ച് ചിന്തിക്കാനാകുമോ. അതെ പ്രണയദിനത്തിൽ കൂടുതലും പൂക്കൾക്കാണ് ആവശ്യക്കാരുള്ളത്. അതിനാൽ തന്നെ ഈയൊരു സമയത്ത് പൂക്കടകളിലും തിക്കും തിരക്കുമാണ്. ഈ ഒരൊറ്റ ദിവസത്തെ വിൽപ്പനയ്ക്ക് വേണ്ടി കടക്കാരും കാത്തിരിക്കുകയാവും. ഡിമാൻഡ് കൂടുന്നതിന് അനുസരിച്ച് പൂക്കളുടെ വിലയും കൂടുന്നു.

ചോക്ലേറ്റ്

പൂക്കൾ മാത്രമല്ല ചോക്ലേറ്റുകളും പ്രണയദിനത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. പലതരം നിറത്തിലും ആകൃതിയിലുമൊക്കെ പ്രണയദിനം ആഘോഷമാക്കാൻ വിപണിയിൽ ചോക്ലേറ്റുകൾ ലഭ്യമാണ്. സ്വാഭാവികമായും ഡിമാൻഡ് കൂടുമ്പോൾ ഇവയുടെ വിലയിലും മാറ്റങ്ങൾ വരും. എന്നിരുന്നാലും നിരവധി ഓഫറുകൾ ഇതിന് ലഭ്യമാണ്.

ഓർണമെന്റ്സ്

പ്രണയദിനത്തിൽ സ്ത്രീകൾ ഉപയോഗിക്കുന്ന സാധനങ്ങൾക്കാണ് കൂടുതലും ഡിമാൻഡ് ഉള്ളത്. വള, മാല, കമ്മൽ, മോതിരം, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ വിപണിയിൽ പല വിലയ്ക്കും ഓഫറിലും ലഭിക്കുന്നു. പ്രണയദിനത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് ഇത്തരം സാധനങ്ങളാണ്.