പതിവില്‍ നിന്നെല്ലാം വിരുദ്ധമായിട്ടുള്ള- പ്രണയത്തെ  കുറിച്ചുള്ള രസകരമായൊരു ആര്‍ട്ട് വര്‍ക്ക് ആണിതെന്നും പറയാം. സംഗതി ഇത്തിരി തമാശ തന്നെ

ഇന്ന് ഫെബ്രുവരി 14, പ്രണയദിനം അല്ലെങ്കില്‍ വൈലന്‍റൈൻസ് ഡേ ആഘോഷിക്കുകയാണ് ലോകത്തിലെമ്പാടുമുള്ള പ്രണയികളെല്ലാം. സോഷ്യല്‍ മീഡിയകള്‍ അടക്കിവാഴുന്ന കാലത്ത് പ്രണയദിനത്തിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തന്നെ 'മെയിൻ'. 

പ്രണയം പറയാനും, പ്രണയത്തെ കുറിച്ച് പറയാനുമെല്ലാം അധികപേരും സോഷ്യല്‍ മീഡിയയെ തന്നെയാണ് ഇന്ന് ആശ്രയിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങളും, ഫോട്ടോകളും വീഡിയോകളും അനുഭവക്കുറിപ്പുകളും രസകരമായ മീമുകളുമെല്ലാം ഇന്ന് നിങ്ങളും ഏറെ കണ്ടിരിക്കും. പ്രണയദിനമായിട്ട് ഇങ്ങനെ എന്തെങ്കിലുമൊന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാത്തവര്‍ കുറവായിരിക്കും. 

കൂട്ടത്തിലേക്ക് ഇതാ 'വാലന്‍റൈൻസ് ഡേ സ്പെഷ്യല്‍' ആയിട്ടുള്ളൊരു വീഡിയോ കൂടി പങ്കുവയ്ക്കുകയാണ്. പതിവില്‍ നിന്നെല്ലാം വിരുദ്ധമായിട്ടുള്ള- പ്രണയത്തെ കുറിച്ചുള്ള രസകരമായൊരു ആര്‍ട്ട് വര്‍ക്ക് ആണിതെന്നും പറയാം. സംഗതി ഇത്തിരി തമാശ തന്നെ. ഇത് ആരാണ് ചെയ്തിരിക്കുന്നത് എന്നതൊന്നും വ്യക്തമല്ല. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നൊരു വീഡിയോ എന്നതാണ് പ്രത്യേകത.

വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഒരു പശുവിനെയാണ്. അതിന്‍റെ ദേഹത്ത് എന്തോ ചിത്രം പെയിന്‍റ് ചെയ്തിരിക്കുന്നു. സംഗതി പക്ഷേ പശു നടന്നുതുടങ്ങുമ്പോഴേ വ്യക്തമാകൂ. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും ചിത്രം പശുവിന്‍റെ ദേഹത്ത് മനോഹരമായി വരച്ചുചേര്‍ത്തിരിക്കുകയാണ്.

പശു നടക്കുമ്പോള്‍ ഈ സ്ത്രീയും പുരുഷനും നടക്കുന്നതായി നമുക്ക് തോന്നും. അങ്ങനെയാണ് വര ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പുരുഷന്‍റെ കയ്യിലാകട്ടെ ഒരു പിടി പൂക്കളുമുണ്ട്. അങ്ങനെ ചുരുക്കത്തില്‍ പറഞ്ഞാല്‍, നമ്മള്‍ നോക്കുമ്പോള്‍ ഒരു സുന്ദരിയായ സ്ത്രീയുടെ പിറകെ പ്രണയതത്തോടെ, പൂക്കളുമായി പോകുന്ന ഒരാളെയാണ് കാണുക. 

യഥാര്‍ത്ഥത്തില്‍ പശുവിനെ മറ്റൊരാള്‍ കയര്‍ പിടിച്ച് കൊണ്ടുപോവുകയാണ്. എന്തായാലും രസകരമായ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധേയമായിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- മെഴ്സിഡസ്, ഫോര്‍ച്യൂണര്‍, 1.25 കിലോ സ്വര്‍ണം..; ആഡംബര വിവാഹത്തിന്‍റെ വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo