മീന്‍ പിടിക്കാനായി ചൂണ്ടയിട്ടപ്പോള്‍ അപ്രതീക്ഷിതമായി ചൂണ്ടയില്‍ കുരുങ്ങി ഒരു വമ്പന്‍. ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തുവന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. 

ട്രെന്റ് ഡേ എന്നയാളാണ് വീഡിയോയില്‍ കാണുന്ന മീന്‍ പിടുത്തക്കാരന്‍. വെറുതെ ഒരു ഒഴിവുദിവസ സന്തോഷം എന്ന നിലയില്‍ കുടുംബത്തോടൊപ്പം കാതറിന്‍ പട്ടണത്തിനടുത്തുള്ള പ്രമുഖ ഫിഷിംഗ് സ്‌പോട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. 

ചൂണ്ടയിട്ട് അല്‍പസമയം കഴിഞ്ഞപ്പോള്‍ താങ്ങാനാകാത്ത കനം വന്നത് പോലെ ട്രെന്റ് വിഷമിക്കാന്‍ തുടങ്ങി. ഇതോടെയാണ് കൂടെയുണ്ടായിരുന്നവരില്‍ ആരോ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ആദ്യമൊന്നും എന്താണ് നടക്കുന്നത് എന്ന് തന്നെ ഇവര്‍ക്ക് മനസിലായില്ല. വൈകാതെ ചൂണ്ടയില്‍ കുരുങ്ങിയ വമ്പന്‍ വെള്ളത്തിന് മുകളിലേക്ക് വന്നു. ഉഗ്രനൊരു മുതലയായിരുന്നു ഇരയില്‍ കൊത്തിയിരുന്നത്. സംഗതി മുതലയാണെന്ന് മനസിലായതോടെ എങ്ങനെയും ചൂണ്ടല്‍ വേര്‍പെടുത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ട്രെന്റ്.

ഈ ശ്രമം എല്ലാം വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്. ഒടുവില്‍ മുതലയില്‍ നിന്ന് ചൂണ്ട വേര്‍പെടുത്തി കിട്ടുകയും ചെയ്യും. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ ഫേസ്ബുക്കില്‍ മാത്രം കണ്ടത് ആയിരക്കണക്കിന് പേരാണ്.

വീഡിയോ കാണാം...

Also Read:- ശരീരത്തിൽ തുളച്ച ചൂണ്ടയുമായി വേദന സഹിച്ച് കഴിയുന്നത് ലക്ഷത്തോളം സ്രാവുകൾ...