Asianet News MalayalamAsianet News Malayalam

പക്ഷിയെ വിഴുങ്ങുന്ന ഭീമന്‍ എട്ടുകാലി; വൈറലായി വീഡിയോ...

പലരും വീഡിയോ 'ഫേക്ക്' ആണെന്നും ഇത്തരത്തില്‍ എട്ടുകാലിക്ക് പക്ഷിയെ ഒന്നും പിടികൂടാനാകില്ലെന്നും വാദിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഗവേഷകനായ ജെയ്‌സണ്‍ ഡണ്‍ലോപ് ഇത് 'പിങ്ക് ടോ ടറന്റുല' എന്ന വിഭാഗത്തില്‍ പെട്ട എട്ടുകാലിയാണെന്ന് സ്ഥിരീകരിച്ചുനല്‍കിയത്

video in which giant spider swallows bird
Author
Trivandrum, First Published Sep 22, 2020, 5:41 PM IST

ദേഹം നിറയെ രോമങ്ങളുമായി, അസാധാരണ വലിപ്പത്തിലുള്ള ഒരു എട്ടുകാലി അതിനോളൊപ്പം തന്നെ വലിപ്പം വരുന്നൊരു പക്ഷിയെ പതിയെപ്പതിയെ വിഴുങ്ങുന്നു. കേള്‍ക്കുമ്പോഴുള്ള അതിശയത്തെക്കാളേറെ അസ്വസ്ഥതയും പേടിയുമാണ് മിക്കവരിലും ഈ വീഡിയോ ഉണ്ടാക്കുക. 

എങ്ങനെയാണ് ഒരെട്ടുകാലിക്ക് പക്ഷിയെ എല്ലാം വിഴുങ്ങാനാവുക എന്ന സംശയവും നിങ്ങളില്‍ വരാം. എന്നാല്‍ കേട്ടോളൂ, ഇത് സാധാരണ എട്ടുകാലിയല്ല. 'പിങ്ക് ടോ ടറന്റുല' എന്നറിയപ്പെടുന്ന ഒരിനത്തില്‍ പെട്ട ഭീമന്‍ എട്ടുകാലിയാണിത്. കോസ്റ്റാറിക്ക, ബ്രസീല്‍, സതേണ്‍ കരീബിയന്‍ മേഖലകളിലാണ് പൊതുവേ ഇതിനെ കണ്ടുവരുന്നത്. 

'റെഡ്ഡിറ്റി'ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടുകഴിഞ്ഞ ശേഷമാണ് ഇത് ഏതിനത്തില്‍ പെടുന്ന എട്ടുകാലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. 

കാരണം, പലരും വീഡിയോ 'ഫേക്ക്' ആണെന്നും ഇത്തരത്തില്‍ എട്ടുകാലിക്ക് പക്ഷിയെ ഒന്നും പിടികൂടാനാകില്ലെന്നും വാദിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഗവേഷകനായ ജെയ്‌സണ്‍ ഡണ്‍ലോപ് ഇത് 'പിങ്ക് ടോ ടറന്റുല' എന്ന വിഭാഗത്തില്‍ പെട്ട എട്ടുകാലിയാണെന്ന് സ്ഥിരീകരിച്ചുനല്‍കിയത്. 

സാധാരണഗതിയില്‍ ചെറിയ എലികളെയോ, പല്ലികളെയോ, തവളകളെയോ എല്ലാമാണത്രേ ഇവ ഭക്ഷിക്കാറ്. പക്ഷികളെ പിടികൂടുന്നവര്‍ ഇവരില്‍ അപൂര്‍വ്വമാണെന്നും ജെയ്‌സണ്‍ ഡണ്‍ലോപ് പറയുന്നു. എന്തായാലും വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുക തന്നെയാണ്. 

വീഡിയോ കാണാം...

 

 

Also Read:- അസാധ്യ ഭംഗി തന്നെ, പക്ഷേ കടി കിട്ടിയാല്‍ കളി മാറും; വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios