ചില കുട്ടികളെങ്കിലും സ്കൂളിലോ അംഗന്‍വാടിയിലോ എല്ലാം പോയിത്തുടങ്ങുമ്പോള്‍ വാശി കാണിക്കുകയും കരയുകയുമെല്ലാം ചെയ്തേക്കാം. പുതിയ അന്തരീക്ഷത്തിലേക്ക് ചെല്ലുമ്പോഴുള്ള വെപ്രാളവും പേടിയും തന്നെയാണ് ഇതിന് കാരണം. 

ദീര്‍ഘനാള്‍ വീട്ടില്‍ തന്നെ തുടര്‍ന്നതിന് ശേഷം കുട്ടികള്‍ സ്കൂളുകളിലേക്ക് ( School Opening ) തിരിച്ചുപോകുന്ന സമയമാണിത്. ആദ്യമായി സ്കൂളും അംഗന്‍വാടിയുമെല്ലാം കാണുന്ന കുഞ്ഞുങ്ങളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല, വല്ലാത്തൊരു സന്തോഷം തന്നെയാണത്. ചില കുട്ടികളെങ്കിലും സ്കൂളിലോ അംഗന്‍വാടിയിലോ ( Anganwadi School ) എല്ലാം പോയിത്തുടങ്ങുമ്പോള്‍ വാശി കാണിക്കുകയും കരയുകയുമെല്ലാം ചെയ്തേക്കാം.

പുതിയ അന്തരീക്ഷത്തിലേക്ക് ചെല്ലുമ്പോഴുള്ള വെപ്രാളവും പേടിയും തന്നെയാണ് ഇതിന് കാരണം. പതിയെ അവര്‍ അവരുടെ പുതിയ ചുറ്റുപാടിനോട് പരിചയത്തിലാവുകയും ഇഷ്ടത്തിലാവുകയും ചെയ്യാം. എന്നാല്‍ ഈ പേടിയുടെ കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ട് നേരിടാം. 

ദിവസവും അവരെ സ്കൂളിലോ അംഗന്‍വാടിയിലോ ( Anganwadi School ) എല്ലാം പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ പയറ്റാത്ത അഭ്യാസങ്ങളുണ്ടാവില്ല. അത്തരത്തില്‍ വിഷമം നേരിടുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ചൈനയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒരു കിന്‍ഡര്‍ഗാര്‍ട്ടനില്‍ കുട്ടികളെല്ലാം കായികപരിശീലനത്തില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്. അഞ്ചും ആറും വയസ് പ്രായമുള്ള കുഞ്ഞുങ്ങള്‍ ബാസ്കറ്റ്ബോള്‍ ബൗണ്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ആരെയും അമ്പരപ്പിക്കും വിധം ഒരുപോലെ ഒരേ ടൈംമിംഗോടെ ഭംഗിയായാണ് കുഞ്ഞുങ്ങള്‍ ഇത് ചെയ്യുന്നത്. ഇത്രയും ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ 'പെര്‍ഫക്ട്' ആയി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അപൂര്‍വമാണ്. കണ്ണിനും മനസിനും ഒരേസമയം സന്തോഷം പകരുന്ന ദൃശ്യം.

സ്കൂളിനോടോ അംഗന്‍വാടിയോടോ ഉള്ള കുട്ടികളുടെ ഭയം മാറ്റാനും ( School Opening ) ഇഷ്ടം വരുത്താനുമെല്ലാം ഈ വീഡിയോ സഹായകരമായേക്കാം. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. തീര്‍ച്ചയായും ഇത് നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെയും കാണിച്ചുനോക്കൂ...

Scroll to load tweet…

Also Read:- കരയുന്ന കുഞ്ഞിനെ ഉറക്കുന്നത് ആരെന്ന് കണ്ടോ? വീഡിയോ...