മൃഗങ്ങളുമായും മറ്റ് ജീവികളുമായെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യങ്ങളില്‍ വളരെ പെട്ടെന്നാണ് വ്യാപക ശ്രദ്ധ നേടാറ്. നമ്മളില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ഇത്തരം കാഴ്ചകളൊക്കെ തന്നെയും. 

സമാനമായൊരു വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായിരുന്നു. രണ്ട് വിഷപ്പാമ്പുകള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാണ് വീഡിയോയിലുള്ളത്. 'മുള്‍ഗ' എന്ന ഇനത്തില്‍ പെടുന്ന പാമ്പുകളാണ് രൂക്ഷമായ പോരിലേര്‍പ്പെടുന്നത്. 'ദ ഓസ്‌ട്രേലിയന്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സി'യാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. 

അവരുടെ വന്യജീവി സങ്കേതത്തിനകത്ത് നിന്നാണേ്രത ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഉടലാകെയും പരസ്പരം പിണച്ച്, കൊത്തുകൂടുന്ന പാമ്പുകളുടെ വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു. 

ഓസ്‌ട്രേലിയയില്‍ വ്യാപകമായ കണ്ടുവരുന്ന ഒരിനം പാമ്പാണേ്രത 'മുള്‍ഗ'. ഇണ ചേരുന്ന കാലമാകുമ്പോള്‍ പെണ്‍ പാമ്പുകള്‍ക്ക് വേണ്ടി ആണ്‍ പാമ്പുകള്‍ ഇത്തരത്തില്‍ പോരിലേര്‍പ്പെടുന്നത് ഇവരുടെ വിഭാഗത്തില്‍ പതിവാണത്രേ. 

വീഡിയോ കാണാം...

 

Also Read:- സീലിങ് തകര്‍ത്ത് അകത്തു കയറി കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത്...