വയറ്റിൽ ലൈറ്റ് കത്തുന്ന ഒരു തവളയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തവളയുടെ വയറ്റില്‍ നിന്നും എങ്ങനെയാണ് ലൈറ്റ് കത്തുന്നത് എന്നാണ് പലരും ചിന്തിച്ചത്. 

എന്നാല്‍ ഒരു കുഞ്ഞ് മിന്നാമിന്നിയെ വിഴുങ്ങിയ തവളയുടെ വയറ്റില്‍ നിന്നാണ് ഇത്തരത്തിലൊരു പ്രകാശം വന്നത്. ഒരു ഭിത്തിയിൽ അനങ്ങാതെയിരിക്കുന്ന തവളയുടെ വയറ്റിൽ നിന്നാണ് മിന്നിമിന്നുന്ന പ്രകാശത്തെ കാണുന്നത്. സൂക്ഷിച്ചു നോക്കിയാൽ അതൊരു മിന്നാമിനുങ്ങിന്റെ പ്രകാശമാണെന്ന് മനസ്സിലാകും.

 

മുന്‍പും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നേച്ചർ ഈസ് ലിറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീണ്ടും ഈ വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ 84,000ലേറെ പേരാണ് ഈ വീഡിയോ കണ്ടത്.

Also Read: ഇണയില്ലാതെ 15 വര്‍ഷങ്ങള്‍; പക്ഷേ 62-ാം വയസില്‍ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകള്‍!