ദിവ്യയാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തങ്ങൾക്ക് തന്നെ ഒന്ന് മാറി ചിന്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഈ സാഹസം എന്നാണ് ദിവ്യ കുറിക്കുന്നത്. 

മുണ്ടും സാരിയും ചുറ്റി മഞ്ഞിൽ സ്കീയിംഗ് ചെയ്യുന്ന ദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ മിനിസോട്ടയിലാണ് ദിവ്യ, മധു എന്നീ ദമ്പതികൾ സ്കീയിംഗ് ചെയ്തത്. 

ദിവ്യയാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തങ്ങൾക്ക് തന്നെ ഒന്ന് മാറി ചിന്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഈ സാഹസം എന്നാണ് ദിവ്യ കുറിക്കുന്നത്. 

View post on Instagram

നീല നിറത്തിലുള്ള സാരിയാണ് ദിവ്യയുടെ വേഷം. മധുവിന്‍റേത് നീല ഷർട്ടും മുണ്ടും. അനായാസം സ്കീയിംഗ് ചെയ്യുകയാണ് ഇരുവരും. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

View post on Instagram
View post on Instagram

Also Read: പ്രായം വെറും ആറ് മാസം; വാട്ടർ സ്കീയിങ്ങിൽ റെക്കോർഡിട്ട് കുരുന്ന്; വീഡിയോ വൈറല്‍