സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ യുവാവിന്‍റെ മുഖവും കൃത്യമായി പതിഞ്ഞിട്ടില്ല.  

വീണിടത്ത് പുഷ് അപ് ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. റോഡരികിൽ കേബിൾ കുഴിയെടുക്കുന്നതിന്റെ അരികിൽ നിൽക്കുകയായിരുന്നു ഈ യുവാവ്. പെട്ടെന്നാണ് കാല് തെന്നി വീഴുന്നത്. 

എന്നാൽ താന്‍ വീണതല്ല എന്ന് കാണിക്കാനുള്ള യുവാവിന്‍റെ ശ്രമമാണ് ചിരി പടര്‍ത്തുന്നത്. വീണ സ്ഥലത്ത് കിടന്ന് ആശാന്‍ പുഷ് അപ് എടുക്കുന്നതാണ് പിന്നീട് കാണുന്നത്. കേബിൾ കുഴിയുടെ രണ്ടരികിലുമായി കൈകുത്തിക്കൊണ്ടാണ് യുവാവ് പുഷ് അപ് ചെയ്യുന്നത്. 

View post on Instagram

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ യുവാവിന്‍റെ മുഖവും കൃത്യമായി പതിഞ്ഞിട്ടില്ല. വീഡിയോ എന്തായാലും സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്. 

Also Read: സാരിയില്‍ പുഷ് അപ് ചെയ്യുന്ന നടി; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona