പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒരേ സമയം പരിഭ്രാന്തിയും കൗതുകവും തോന്നാം. അതുകൊണ്ടുതന്നെയാണ് പാമ്പുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകുന്നത്. 

അത്തരത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ് ഇവിടെ. ചിലന്തി വലയില്‍ കുടുങ്ങിയ ഒരു പാമ്പിന്‍റെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ചിലന്തി വലയില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വലയില്‍ നിന്ന് രക്ഷപ്പെടാന്‍ കഷ്ടപ്പെടുകയാണ് പാമ്പ്. അതിനിടെ മുകളില്‍ നിന്ന് വലയിലൂടെ പാമ്പിന്‍റെ അരികില്‍ എത്തിയ എട്ടുകാലി പാമ്പിനെ കുത്തുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പൊരിഞ്ഞ പോരാട്ടം ആണ് കാണുന്നത്.  

 

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. പാമ്പിനെ എട്ടുകാലി ആക്രമിക്കുന്നത് അപൂര്‍വ്വ കാഴ്ചയാണെന്നാണ് ആളുകളുടെ അഭിപ്രായം. 

Also Read: ഈ കടുവ എന്താ പുകവലിക്കുകയാണോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു; വൈറലായി വീഡിയോ...