യാതൃശ്ചികമായി ഇവരുടെ ദൃശ്യം പ്രകര്‍ത്തുന്നയാളെ കണ്ടപ്പോള്‍ ഇരുവരും  കൈകൾ വീശുകയാണ്. ഷബീർ സായിദ് എന്ന ഉപയോക്താവാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. 

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തില്‍ ഒരു പോസിറ്റീവ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. രണ്ട് സ്ത്രീകൾ ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ ആണിത്. 

യാതൃശ്ചികമായി ഇവരുടെ ദൃശ്യം പ്രകര്‍ത്തുന്നയാളെ കണ്ടപ്പോള്‍ ഇരുവരും കൈകൾ വീശുകയാണ്. ഷബീർ സായിദ് എന്ന ഉപയോക്താവാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നാടുവാഴികള്‍ എന്ന സിനിമയിലെ രാവില്‍ പൂന്തേന്‍ എന്ന ഗാനമാണ് ഈ ഇന്‍സ്റ്റഗ്രാം റീലിലുള്ളത്. 

ഒരു ഇടുങ്ങിയ റോഡിലൂടെ ആണ് സ്ത്രീകളുടെ സഞ്ചാരം. സാരി ധരിച്ച പ്രായമായ ഒരു സ്ത്രീയാണ് ബൈക്ക് ഓടിക്കുന്നത്. ചുരിദാർ ധരിച്ച മറ്റൊരു സ്ത്രീ അവരുടെ പുറകില്‍ ഇരിക്കുകയാണ്. റോഡിലൂടെയുള്ള അവരുടെ യാത്ര ഒരാള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ക്യാമറയ്ക്ക് നേരെ ഇരുവരും കൈ വീശുന്നതും ഫ്ലൈയിങ് കിസ് തരുന്നതും വീഡിയോയില്‍ കാണാം. 

'പറക്കുന്ന ഉമ്മകൾ തന്നു പറന്നു പോകുന്ന രണ്ടു വാനമ്പടികൾ' എന്ന ക്യാപ്ഷനോടെ ആണ് ഷബീർ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരു മില്യണില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. 'പ്രായം വെറും സംഖ്യ മാത്രം' - എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. നിങ്ങള്‍ സന്തോഷിക്കുന്ന കാണുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. 

View post on Instagram

Also Read: ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; അമ്പരപ്പിക്കുന്ന വീഡിയോ

YouTube video player