Asianet News MalayalamAsianet News Malayalam

കൂറ്റൻ പെരുമ്പാമ്പിന് ഭക്ഷണം കൊടുക്കുന്ന യുവതികള്‍; വൈറലായ വീഡിയോയ്ക്ക് പിന്നില്‍...

ഒരു റെസ്റ്റോറെന്‍റിലെ ടേബിളിനു മുകളിലാണ് പാമ്പ് ഇരിക്കുന്നത്. കസേരയില്‍ ഇരിക്കുന്ന യുവതികളില്‍ ഒരാള്‍ അതിന് ഭക്ഷണം കൊടുക്കുകയാണ്. ഒറ്റ നോട്ടത്തില്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണെന്ന് തോന്നാം.

Video Of Women Dining With Python On Table Goes Viral
Author
First Published Jan 10, 2023, 5:48 PM IST

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക്  കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ അതില്‍ തന്നെ ഫേക്ക് വീഡിയോകളും എഡിറ്റഡ് വീഡിയോകളുമൊക്കെ കാണും. അത്തരത്തില്‍  ഒരു കൂറ്റൻ പെരുമ്പാമ്പിന് ഭക്ഷണം നല്‍കുന്ന രണ്ട് യുവതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു റെസ്റ്റോറെന്‍റിലെ ടേബിളിനു മുകളിലാണ് പാമ്പ് ഇരിക്കുന്നത്. കസേരയില്‍ ഇരിക്കുന്ന യുവതികളില്‍ ഒരാള്‍ അതിന് ഭക്ഷണം കൊടുക്കുകയാണ്. ഒറ്റ നോട്ടത്തില്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണെന്ന് തോന്നാം. എന്നാല്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും, സംഭവം എഡിറ്റഡ് ആണെന്ന്. ആനിമേഷന്‍ ഉപയോഗിച്ചാണ് പാമ്പിനെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പലരും ഇത് യഥാര്‍ത്ഥ പാമ്പ് ആണെന്ന് തെറ്റിദ്ധരിച്ചാണ് കമന്‍റുകള്‍ ചെയ്തത്. എന്തായാലും വീഡിയോയ്ക്ക് 10 മില്ല്യണ്‍ വ്യൂസ് ആണ് ഇതുവരെ ലഭിച്ചത്. 

 

അതേസമയം, നടുറോഡില്‍ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിന്‍റെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ ആണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ പെരുമ്പാമ്പ് ഉടൻതന്നെ ഇഴഞ്ഞ് സമീപക്കുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

Also Read: ഉറങ്ങി കിടന്ന പെൺകുട്ടിയുടെ അരികിൽ കരടി, പിന്നീട് സംഭവിച്ചത്...

Follow Us:
Download App:
  • android
  • ios