വെറുമൊരു വീഡിയോയല്ല, കോപാകുലരായ രണ്ട് ആനകൾ മുഖാമുഖം വന്നാൽ എന്തായിരിക്കും നടക്കുക? അതു തന്നെയാണ് ഈ വീഡിയോയില്‍ കാണുന്നത്. രണ്ട് ആനകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്.  

ദിവസവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ, മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ രണ്ട് ആനകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വെറുമൊരു വീഡിയോയല്ല, കോപാകുലരായ രണ്ട് ആനകൾ മുഖാമുഖം വന്നാൽ എന്തായിരിക്കും നടക്കുക? അതു തന്നെയാണ് ഈ വീഡിയോയില്‍ കാണുന്നത്. രണ്ട് ആനകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ (ഐഎഫ്എസ്) സുശാന്ത നന്ദയാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

നടുറോഡിലാണ് ഇവറ്റകളുടെ പോരാട്ടം. ഇരുവരും അവരുടെ കൊമ്പുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉന്തുകയും തള്ളുകയുമാണ്. 21,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 'കൊമ്പന്മാര്‍ കൊള്ളാമല്ലോ', 'ആര് ജയിച്ചു', 'എന്തിനാ അടി കൂടുന്നതെന്ന് പറയാമോ' എന്ന് തുടങ്ങിയ രസകരമായ കമന്‍റുകളാണ് ആളുകള്‍ കുറിച്ചത്. 

Scroll to load tweet…

Also Read: തന്നെ കടിച്ച സ്രാവിനെ ഇടിച്ചോടിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 13കാരി; വീഡിയോ

YouTube video player