പൊതുവേ സിനിമകൾ റിലീസായി കഴിഞ്ഞാൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ട്രെന്റായി മാറാറുണ്ട്. ഉദാഹരണം, ചാർളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മൾട്ടി കളർ മുണ്ടുകൾ ഇങ്ങനെ നിരവധിയുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി ഒരു പാദസരമാണ് ട്രെന്റായി മാറിയിരിക്കുന്നത്.  

 ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരി അണിഞ്ഞ പാദസരമാണ് കൊലുസ് പ്രേമികളുടെ മനസു കവർന്നിരിക്കുന്നത്. സിൽവറിനൊപ്പമുള്ള പച്ചയും പിങ്കും കല്ലുകളാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവും ‘സൂഫിയും സുജാതയും’ പാദസരങ്ങൾ ട്രെന്റാവുന്നതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിമനോഹരമായ സംഗീതവും കാഴ്ചകളുമാണ് സൂഫിയും സുജാതയും പങ്കുവയ്ക്കുന്നത്. ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സബ്യസാചി വൈബു'ള്ള സാരി; ചിത്രങ്ങള്‍ പങ്കുവച്ച് ദിയ കൃഷ്ണ....