അടുത്ത ദിവസങ്ങളിലായി വിജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങളില്‍ മിക്കതും വീട്ടില്‍ പുതുതായി എത്തിച്ചേര്‍ന്ന രണ്ട് അംഗങ്ങള്‍ക്കൊപ്പമുള്ളതായിരുന്നു. മറ്റാരുമല്ല, സുന്ദരന്മാരായ രണ്ട് വളര്‍ത്തുപട്ടികളാണ് ഈ പുതിയ അതിഥികള്‍

ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ മിക്ക സിനിമാ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വീട്ടുവിശേഷങ്ങള്‍ തന്നെയാണ് അധികവും പങ്കുവയ്ക്കാറ്. സ്വതവേ സമൂഹമാധ്യമങ്ങളില്‍ അത്ര 'ആക്ടീവ്' അല്ലെങ്കിലും തെലുങ്ക് താരമായ വിജയ് ദേവരകൊണ്ടയും ലോക്ഡൗണ്‍ കാലത്ത് അധികവും വീട്ടിലെ വിശേഷങ്ങള്‍ തന്നെയാണ് പങ്കുവച്ചിരുന്നത്. 

എന്നാല്‍ അടുത്ത ദിവസങ്ങളിലായി വിജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങളില്‍ മിക്കതും വീട്ടില്‍ പുതുതായി എത്തിച്ചേര്‍ന്ന രണ്ട് അംഗങ്ങള്‍ക്കൊപ്പമുള്ളതായിരുന്നു. മറ്റാരുമല്ല, സുന്ദരന്മാരായ രണ്ട് വളര്‍ത്തുപട്ടികളാണ് ഈ പുതിയ അതിഥികള്‍. 

View post on Instagram

സ്റ്റോം ദേവരകൊണ്ട, ചെസ്റ്റര്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. താരത്തിന് പെറ്റ് ഡോഗ്‌സിനോടുള്ള സ്‌നേഹം വെളിവാക്കുന്നതാണ് ഓരോ ചിത്രവും. ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് സ്റ്റോമിനും ചെസ്റ്ററിനും ലഭിക്കുന്നത്. ഇരുവര്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമായ പേജുണ്ട്. ഈ പേജുകള്‍ക്കും ഇപ്പോള്‍ ആരാധകര്‍ ഏറിവരികയാണ്. 

View post on Instagram

നേരത്തേ ലോക്ഡൗണ്‍ കാലത്തെ സോഷ്യല്‍ മീഡിയ ചലഞ്ചായ 'ദ റിയല്‍ മാന്‍ ചലഞ്ചി'ല്‍ വീഡിയോ പങ്കുവച്ച് വിജയ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇത്രമാത്രം ആരാധികപ്പെടുന്നൊരു താരമായിട്ടും തികച്ചും സാധാരണക്കാരനെ പോലെയാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

Also Read:- ഇതാണ് 'റിയല്‍ മാന്‍' എങ്കില്‍ കയ്യടി ഉറപ്പല്ലേ; വീഡിയോ...