ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് സ്റ്റൈലിഷായി ഡിസൈന്‍ ചെയ്ത ഒരു പാന്‍റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏതോ വസ്ത്ര പ്രദര്‍ശന മേളയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. 

ആംഗിള്‍ ലെങ്ത് സ്റ്റൈലില്‍ പലാസോ മോഡലില്‍ ഡിസൈന്‍ ചെയ്ത പാന്‍റില്‍ ചാക്കിലെ എഴുത്തുകളെല്ലാം കാണാം. പുറകുവശത്ത് പോക്കറ്റുകള്‍ ഉള്‍പ്പടെ നല്‍കിയിട്ടുള്ളതും കാണാം. പാന്‍റിന്‍റെ മുകള്‍വശത്തായി പ്രൈസ് ടാഗും തൂക്കിയിട്ടുണ്ട്. 

 

ചിത്രം വൈറലായതോടെ രസകരമായ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. വീട്ടിലുള്ള അമ്മ ഈ പാന്‍റ് കാണാതെയിരിക്കട്ടെ എന്നും കണ്ടാല്‍ പഞ്ചസാര ചാക്ക് ഉള്‍പ്പടെ കാണാതെ പോകുമെന്നും ഒരാള്‍ പറയുന്നു. ഇവ ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന ചര്‍മ്മ പ്രശ്നങ്ങളെ കുറിച്ചും ചിലര്‍ സൂചിപ്പിച്ചു. 

അടുത്തിടെ ബസ്മതി അരിയുടെ ചാക്ക് കൊണ്ടുള്ള ബാഗ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Also Read: 'പുല്ലിന്‍റെ കറ' പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ...