ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലൂടെ ചോറ്റുപാത്രവുമായി നടന്നുപോകുന്ന യുവതിയാണ് ചിത്രത്തിലുള്ളത്. യുവതിയുടെ മുഖം ചിത്രത്തിലില്ല. പിറകില്‍ നിന്ന് ക്ലിക്ക് ചെയ്ത ചിത്രത്തില്‍ പ്രൊഫഷണലായി തോന്നിക്കുന്ന യുവതി സ്റ്റീലിന്റെ അടുക്കുപാത്രവുമായി നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ പോകുന്ന വഴിയിലൂടെ നടക്കുകയാണ്

ലോകത്തിന്റെ ഏത് കോണിലെത്തിയാലും സ്വന്തം സംസ്‌കാരവും ഭക്ഷണരീതികളും കാഴ്ചപ്പാടുകളും മാറ്റാന്‍ ശ്രമിക്കാത്ത ഒരു വിഭാഗമാണ് ഇന്ത്യന്‍ ജനത. മറ്റ് സംസ്‌കാരങ്ങളുമായി പെട്ടെന്ന് അടുത്തിടപഴകാനും സമരസപ്പെടാനുമെല്ലാം കഴിയുമെങ്കിലും തങ്ങളുടേതായ മൂല്യങ്ങളെ എപ്പോഴും ഉള്ളില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക ഇന്ത്യക്കാരും. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയാത്ത ശീലം തീര്‍ച്ചയായും ഭക്ഷണരീതി തന്നെയാണ്. ചോറ്, ചായ, ചപ്പാത്തി, പരിപ്പ്- പച്ചക്കറികള്‍, മസാല ചേര്‍ത്ത കറികള്‍ എന്നിങ്ങനെ തനത് ഇന്ത്യന്‍ രുചികളേറെയാണ്. 

ഏത് രാജ്യത്തായാലും കഴിവതും ഈ ഭക്ഷണങ്ങളില്‍ നിന്ന് പരിപൂര്‍ണമായി അകലത്തിലാകാതിരിക്കാന്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. ഭക്ഷണത്തോടുള്ള ഈ അടുപ്പം പാചകത്തോടും അടുക്കളയോടുമെല്ലാം നാം സൂക്ഷിക്കാറുണ്ട്. ഇതിന് തെളിവാവുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നൊരു ചിത്രം. 

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലൂടെ ചോറ്റുപാത്രവുമായി നടന്നുപോകുന്ന യുവതിയാണ് ചിത്രത്തിലുള്ളത്. യുവതിയുടെ മുഖം ചിത്രത്തിലില്ല. പിറകില്‍ നിന്ന് ക്ലിക്ക് ചെയ്ത ചിത്രത്തില്‍ പ്രൊഫഷണലായി തോന്നിക്കുന്ന യുവതി സ്റ്റീലിന്റെ അടുക്കുപാത്രവുമായി നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ പോകുന്ന വഴിയിലൂടെ നടക്കുകയാണ്. 

Scroll to load tweet…

ചിത്രം ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. നിരവധി പേരാണ് പിന്നീട് ഈ ചിത്രം ഷെയര്‍ ചെയ്തത്. എവിടെ പോയാലും സ്വന്തം സംസ്‌കാരം മറക്കാനാകില്ലെന്നും ഇിതല്‍ അഭിമാനിക്കാന്‍ മാത്രമേയുള്ളൂവെന്നും പലരും ചിത്രത്തോടൊപ്പം കുറിക്കുന്നു. വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ ഇത്തരം അനുഭവങ്ങളും താല്‍പര്യങ്ങളുമെല്ലാം കൂട്ടത്തില്‍ പങ്കുവയ്ക്കുന്നുമുണ്ട്.

Also Read:- 50 വിഭവങ്ങളടക്കം 7 കിലോയുടെ വമ്പന്‍ മീല്‍സ്; ചലഞ്ചുമായി റെസ്റ്റോറന്റ്