തൊടുപുഴയിലുള്ള മഹാറാണി ടെക്സ്റ്റൈൽസിലായിരുന്നു ഷൂട്ട്. ആത്രയേ വെഡ്ഡിങ് സ്റ്റോറീസ് ആണ് ഈ മനോഹരമായ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

മാറിയ കാലത്തിനനുസരിച്ച് മാറി വന്ന കല്യാണ ഒരുക്കങ്ങളിലൊന്നാണ് സേവ് ദ ഡേറ്റ് (Save the date) വീഡിയോകൾ. ആദ്യം ഫോട്ടോകൾ ആയിരുന്നെങ്കിൽ ഇന്ന് ഫോട്ടോയ്ക്കൊപ്പം വീഡിയോകളും ട്രെൻഡിങ് ആവുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു സേവ് ദ ഡേറ്റ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും സേവ് ദ ഡേറ്റാണ് ശ്രദ്ധയമായിരിക്കുന്നത്. ഒരു ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രണ്ട് പേർ.അവർക്കിടയിലുണ്ടാകുന്ന പ്രണയം, വളരെ മനോഹരമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തൊടുപുഴയിലുള്ള മഹാറാണി ടെക്സ്റ്റൈൽസിലായിരുന്നു ഷൂട്ട്. ആത്രയേ വെഡ്ഡിങ് സ്റ്റോറീസ് ആണ് ഈ മനോഹരമായ സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്. 

ആദ്യം മറ്റൊരു ആശയമാണ് മനസിൽ വന്നത്. എന്നാൽ അത് ചെയ്തപ്പോൾ അത്ര തൃപ്തി വന്നില്ല. അങ്ങനെയിരിക്കെയാണ് സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജർ നിയാസ് മുമ്പ് അവിടെ സംഭവിച്ച പ്രണയകഥ പറയുന്നത്. ആ കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ആശയത്തിലേക്ക് എത്തിയതെന്ന് അത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ജോയ് പറഞ്ഞു. 

തമിഴിലെ അങ്ങാടിതെരു സിനിമയിലെ ചില സീനുകൾ വീഡിയോയ്ക്ക് കൂടുതൽ സഹായിച്ചുവെന്നും ജിബിൻ പറഞ്ഞു. മികച്ചൊരു പ്രതികരണമാണ് ഇപ്പോൾ ഈ പുതിയ സേവ് ദ ഡേറ്റിന് ലഭിക്കുന്നത്. ഈ വീഡിയോ എടുക്കുമ്പോൾ ശ്രദ്ധയമാകുമെന്ന് നല്ല പ്രതീക്ഷയുണ്ടായിരുന്നുവെന്നും ജിബിൻ പറ‍ഞ്ഞു.

സൂരജ് ദുബായിൽ ഡിസൈൻ മാനേജറും കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റുമാണ്. ഇവർ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ ഇക്കാലയളവിൽ വെറും മൂന്ന് പ്രവിശ്യം മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളതെന്നും ജിബിൻ പറ‍ഞ്ഞു. 

ഈ വർക്കിന് പിന്നിൽ പ്രവർത്തിച്ച ഓരോ ആളുകളും ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും ജിബിൻ പറയുന്നു. ജോർജ് കുട്ടി മാത്യു വിഡിയോഗ്രഫിയും ജിബിൻ ജോയ് ഫൊട്ടോഗ്രഫിയും ചെയ്തിരിക്കുന്നു. ഗോകുൽ ആണ് എഡിറ്റിങ്. സ്ഥാപനത്തിലെ ജീവനക്കാരൻ രാഹുലാണ് ആവശ്യമായ സഹായങ്ങൾ ചെയ്ത് തന്നതെന്നും ജിബിൻ പറഞ്ഞു. കോർഡിനേറ്റർ ജോമോൻ കണമല, അസിസ്റ്റന്റ് ടിജോ ടോമി, മാർക്കറ്റിംഗ് മാനേജർ നിയാസ്.

View post on Instagram