Asianet News MalayalamAsianet News Malayalam

'അയ്യേ ച്യൂയിങ് ഗം ഉണ്ടാക്കുന്നത് ഇങ്ങനെയാണോ?'; വീഡിയോ കണ്ട് അമ്പരന്ന് ആളുകള്‍...

ച്യൂയിങ് ഗത്തില്‍ ചേര്‍ക്കുന്നൊരു വ്യത്യസ്തമായ ചേരുവയെ കുറിച്ചാണ് വീഡിയോ. ഇത് വീഡിയോയില്‍ വിശദമായി കാണിച്ചിട്ടുമുണ്ട്.

viral video in which chewing gum made of fat that taken from sheeps gland
Author
First Published Nov 10, 2023, 7:40 PM IST

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്താറ്, അല്ലേ? ഇവയില്‍ അധികവും ഫുഡ് വീഡിയോകളോ അല്ലെങ്കില്‍ ഭക്ഷണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവയോ ആയിരിക്കും. കാരണം ഭക്ഷണവുമായി ബന്ധമുള്ള കണ്ടന്‍റുകള്‍ കാണആൻ ആളുകള്‍ക്ക് അത്രമാത്രം താല്‍പര്യമാണ്. 

എന്നാല്‍ ചില വീഡിയോകള്‍ പക്ഷേ നമ്മളെ വല്ലാതെ സ്വാധീനിക്കുകയോ, അല്ലെങ്കില്‍ നിലവില്‍ നമുക്കുള്ള വിശ്വാസങ്ങളെയോ ധാരണകളെയോ തച്ചുടച്ച് പുതിയത് നിര്‍മ്മിക്കുകയോ നമ്മളെ തന്നെ പുതിയ ഒരാളാക്കി മാറ്റുകയോ എല്ലാം ചെയ്യാം. 

ഇത്തരത്തിലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണൊരു വീഡിയോ. ച്യൂയിങ് ഗത്തില്‍ ചേര്‍ക്കുന്നൊരു വ്യത്യസ്തമായ ചേരുവയെ കുറിച്ചാണ് വീഡിയോ. ഇത് വീഡിയോയില്‍ വിശദമായി കാണിച്ചിട്ടുമുണ്ട്. എന്നാലിത് കണ്ടവരെല്ലാം തന്നെ ഇനി ച്യൂയിങ് ഗം കഴിക്കുന്നില്ലെന്നാണ് പറയുന്നത്. അത്രയും മോശപ്പെട്ട എന്താണ് ഇതില്‍ ചേര്‍ക്കുന്നതെന്ന് സ്വാഭാവികമായും ആര്‍ക്കും സംശയം തോന്നാം. 

ചെമ്മരിയാടിന്‍റെ ശരീരത്തില്‍ നിന്ന് എടുക്കുന്ന- കൊഴുപ്പുള്ളൊരു പദാര്‍ത്ഥം ച്യൂയിങ് ഗത്തില്‍ ചേര്‍ക്കുന്നുണ്ടെന്നാണ് വീഡിയോ വാദിക്കുന്നത്. ഇത് വീഡിയോയ്ക്കകത്ത് കാണിക്കുന്നുമുണ്ട്. എന്നാല്‍ ഈ പദാര്‍ത്ഥം ച്യൂയിങ് ഗത്തില്‍ ചേര്‍ക്കുന്നത് അത്ര വ്യക്തമാകുന്നില്ല. കണ്ടാലേ അല്‍പം പ്രയാസം തോന്നുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. ചിലര്‍ക്കെല്ലാം വീഡിയോ കാണാൻ പോലുമായില്ലെന്നാണ് ഇവര്‍ കമന്‍റിലൂടെ പറയുന്നത്.

എന്തായാലും വീഡിയോയില്‍ കാണിച്ചിരിക്കുന്ന കാര്യം വ്യാജമാണെന്നാണ് വിവരം. ച്യൂയിങ് ഗം ഇങ്ങനെയല്ല തയ്യാറാക്കുന്നത്, അത് വ്യാവസായികാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നൊരു ഉത്പന്നമാണ്- അത് കഴിക്കുന്നതില്‍ പ്രശ്നം കരുതേണ്ടതില്ല- ഇത് കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം തയ്യാറാക്കിയിരിക്കുന്ന വീഡിയോ ആണ് എന്നും ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നുണ്ട്. 

വൈറലായ വീഡിയോ ഇവിടെ കാണാം...

 

Also Read:- ഇതാണ് 'കോക്കനട്ട് എഗ്'; എന്തൊക്കെ കാണണമെന്ന് കമന്‍റുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios