കുട്ടിയായിരിക്കുമ്പോള്‍ വാക്കുകള്‍ പറയാനറിയാത്ത സന്ദര്‍ഭങ്ങളില്‍ സ്വന്തം താല്‍പര്യത്തിനും അഭിരുചിക്കും ചിന്തകള്‍ക്കും അനുസരിച്ച് വാക്കുകള്‍ കണ്ടെത്തി പറയാത്തവര്‍ ആരുണ്ട്. ആ ഓര്‍മ്മകളെയാണ് ഈ വീഡിയോ ഉണര്‍ത്തുന്നത് എന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്

ഓരോ ദിവസവും എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നമ്മുടെ വിരല്‍ത്തുമ്പുകളിലൂടെ കടന്നുപോകുന്നത്. ഇക്കൂട്ടത്തില്‍ എത്ര കണ്ടാലും മതിവരാത്ത വീഡിയോകളാണ് കുട്ടികളുടേത്. അത് കളിയോ ചിരിയോ സംസാരമോ രസകരമായ അബദ്ധങ്ങളോ എന്തുമാകട്ടെ, കുട്ടികളാണ് താരമെങ്കില്‍ അതൊന്ന് ക്ലിക്ക് ചെയ്ത് കാണാതെ വിടുന്നവര്‍ വിരളമാണ്. 

അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. എഴുത്തുകാരിയും സിനിമാപ്രവര്‍ത്തകയുമായ ഷാക്കിറ ബോണ്‍ ആണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. 'ന്യൂടെല്ല' ചോക്ലേറ്റിന്റെ ബോട്ടില്‍ വച്ച് അതിന്റെ പേര് പറയാന്‍ ശ്രമിക്കുന്ന കൊച്ചുകുട്ടിയാണ് വീഡിയോയിലുള്ളത്. 

കൃത്യമായി സ്‌പെല്ലിംഗ് പറയുന്ന കുട്ടി, ഒടുവില്‍ അതെങ്ങനെ കൂട്ടിവായിക്കുമെന്ന് മറ്റാരോ ചോദിക്കുമ്പോള്‍ പറയുന്ന ഉത്തരമാണ് രസകരം. അത് 'പീനട്ട് ബട്ടര്‍' ആണെന്നാണ് കുട്ടി മറുപടിയായി പറയുന്നത്. 

Scroll to load tweet…


ഇത്തരത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ വാക്കുകള്‍ പറയാനറിയാത്ത സന്ദര്‍ഭങ്ങളില്‍ സ്വന്തം താല്‍പര്യത്തിനും അഭിരുചിക്കും ചിന്തകള്‍ക്കും അനുസരിച്ച് വാക്കുകള്‍ കണ്ടെത്തി പറയാത്തവര്‍ ആരുണ്ട്. ആ ഓര്‍മ്മകളെയാണ് ഈ വീഡിയോ ഉണര്‍ത്തുന്നത് എന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും അതില്‍ അവര്‍ക്കുള്ള ആത്മവിശ്വാസവും കാണുന്നത് തന്നെ ഊര്‍ജ്ജമാണെന്നും പലരും കുറിക്കുന്നു.

Also Read:- ഇത്രയും 'സിമ്പിള്‍' ആയ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാര്‍!...