Asianet News MalayalamAsianet News Malayalam

'കാര്യം അവര്‍ക്കറിയില്ലല്ലോ'; വളര്‍ത്തുനായയുടെ രസകരമായ വീഡിയോ

എന്തായാലും ഈ വീട്ടില്‍ തമാശയ്ക്ക് പഞ്ഞമുണ്ടാകില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഇവിടത്തെ വളര്‍ത്തുനായ്ക്കളെല്ലാം അതിന് പറ്റിയവരാണെന്നും ഇവര്‍ പറയുന്നു

viral video in which pet dog licks tv screen while showing red meat
Author
Trivandrum, First Published Jun 25, 2022, 1:29 PM IST

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ പല വീഡിയോകളും ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ ( Animal Video )  കാഴ്ചക്കാരേറെയാണ്. നമ്മെ കൗതുകത്തിലാഴ്ത്തുന്നതോ ചിരിപ്പിക്കുന്നതോ അമ്പരപ്പിക്കുന്നതോ ആയ ഉള്ളടക്കമായിരിക്കും മിക്കവാറും ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട ( Animal Video )  വീഡിയോകളിലുള്ളത്. 

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വളര്‍ത്തുനായ്ക്കളുടെ രസകരമായ പ്രതികരണങ്ങളാണ് വീഡിയോയിലുള്ളത്. 

ടിവിയില്‍ റെഡ് മീറ്റിന്‍റെ ചിത്രം വന്നപ്പോള്‍ അത് യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് കൊതി കൂടി അടുത്തെത്തുകയും ടിവി സ്ക്രീൻ നക്കിനോക്കുകയും ചെയ്യുന്ന വളര്‍ത്തുനായ ആണ് വീഡിയിയോലുള്ളത്. ടിവിയില്‍ ഇറച്ചിയൂടെ വീഡിയോ തുടരുന്നതിന് അനുസരിച്ച് വളര്‍ത്തുനായ സ്ക്രീൻ നക്കുന്നതും തുടരുകയാണ്. പാവം അത് ശരിക്കുമുള്ള ഇറച്ചിയല്ലെന്ന് നായ മനസിലാക്കുന്നില്ലല്ലോ. 

തൊട്ടടുത്ത് തന്നെ ഒരു ഗോള്‍ഡന്‍ റിട്രീവറെയും വീഡിയോയിലായി ( Viral Video ) കാണാം. അത് തല, ചുവരിന് നേരെ ഉയര്‍ത്തിവച്ച് അനങ്ങാതെ ഇരിക്കുകയാണ്. അതിന് പിന്നിലെ കഥ വ്യക്തമല്ല. എന്തായാലും ഈ വീട്ടില്‍ തമാശയ്ക്ക് പഞ്ഞമുണ്ടാകില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഇവിടത്തെ വളര്‍ത്തുനായ്ക്കളെല്ലാം അതിന് പറ്റിയവരാണെന്നും ഇവര്‍ പറയുന്നു. 

വളര്‍ത്തുമൃഗങ്ങളുള്ള, പ്രത്യേകിച്ച് നായ്ക്കളുള്ള വീട്ടുകാര്‍ക്കെല്ലാം എളുപ്പത്തില്‍ രസിക്കുന്നൊരു രംഗമാണിത്. ഇത്തരത്തിലുള്ള അബദ്ധങ്ങളും കളികളുമെല്ലാം നായ്ക്കള്‍ പതിവായി കാണിക്കുന്നതാണ്. 

ചൈനയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. 'മൈ ചൈന ട്രിപ്' ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

 

Also Read:- ഈ വീഡിയോ ഉറപ്പായും നിങ്ങളുടെ കുഞ്ഞുങ്ങളെ കാണിക്കണേ...

Follow Us:
Download App:
  • android
  • ios