കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഓൺലൈന്‍ ക്ലാസുകളിലൂടെയാണ് കുട്ടികളുടെ പഠനം. എന്നാല്‍ ഓൺലൈൻ പഠനവും പ്രയാസമാണെന്നാണ് ഇവിടെയൊരു കൊച്ചുമിടുക്കി പറയുന്നത്. എഴുതാൻ പറയുന്ന അച്ഛനോട് തന്റെ കഷ്ടപ്പാടുകൾ വിവരിക്കുകയാണ് ഈ അഞ്ചുവയസ്സുകാരി. 

എപ്പോഴും എഴുതാനും പഠിക്കാനും പറയാൻ താൻ പണിക്കാരിയല്ല എന്നാണ് ഈ കുറുമ്പി അച്ഛനെ ഓര്‍മ്മിപ്പിക്കുന്നത്. തനിക്ക് ഇടയ്ക്ക് ലീവ് വേണമെന്നും എപ്പോഴും എഴുതിക്കൊണ്ടിരിക്കാൻ പറ്റില്ലെന്നും അച്ഛനോട് സങ്കടപ്പെട്ടു പറയുന്നതും വീഡിയോയില്‍ കാണാം. 

ഇടയ്ക്ക് കയറി അഭിപ്രായം പറയുന്ന സഹോദരനോട് സംസാരിക്കേണ്ട എന്ന് ശകാരിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും രസകരമായ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

കൊച്ച് ഒരു ലീവ് അല്ലെ ചോദിച്ചോളൂ 😜

A post shared by Variety Media (@varietymedia_) on Aug 10, 2020 at 10:37am PDT

 

Also Read: 'സ്കൂള്‍ തുറക്കേണ്ട'; പൊട്ടിക്കരയുന്ന ബാലന്‍; വീഡിയോ വൈറല്‍...