വോളിബോള്‍ കളിക്കുന്ന പക്ഷികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യ ടുഡേ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വോളിബോള്‍ നെറ്റിന്‍റെ ഇരു വശങ്ങളിലായി നിന്നുകൊണ്ട് കളിക്കുന്ന പക്ഷികളെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ മത്സരബുദ്ധിയോടൊണ് ഇവ കളിക്കുന്നത്. 

 

11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പച്ച, മഞ്ഞ എന്നീ നിറത്തിലുള്ള പക്ഷികളെയാണ് കാണുന്നത്. വീഡിയോ ഇതിനോടകം 42,000ത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: അഞ്ചുവയസുകാരിയുടെ കൈകളിലെ മാജിക്കിന് കയ്യടി; വൈറലായി വീഡിയോ...