ദാഹിച്ച് വലഞ്ഞ കാക്ക റോഡരികിലെ ടാപ്പില്‍ നിന്നും വെള്ളം കുടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വിശപ്പും ദാഹവും മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെല്ലാം ഒരു പോലെയാണ്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒരു ഇത്തിരി ഭക്ഷണത്തിനായി തന്‍റെ കൗശലം പ്രയോഗിച്ച ഒരു കാക്കയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭക്ഷണത്തിനായി പൂച്ചയുടെ കരച്ചില്‍ അനുകരിക്കുകയായിരുന്നു സൂത്രക്കാരനായ കാക്ക. 

ഇപ്പോഴിതാ അത്തരത്തില്‍ ബുദ്ധിമാനായ മറ്റൊരു കാക്കയുടെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. ദാഹിച്ച് വലഞ്ഞ കാക്ക റോഡരികിലെ ടാപ്പില്‍ നിന്നും വെള്ളം കുടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തുറന്നിരിക്കുന്ന ടാപ്പില്‍ നിന്ന് കാക്ക വെള്ളം കുടിക്കുന്നതല്ല ഇവിടത്തെ കാഴ്ച. വഴിയരികിലെ അടഞ്ഞിരിക്കുന്ന ടാപ്പ് പരസഹായം ഇല്ലാതെ തുറന്നാണ് കൗശലക്കാരനായ കാക്ക വെള്ളം കുടിക്കുന്നത്.

കാക്ക തന്‍റെ ചുണ്ടുകള്‍ കൊണ്ട് കൊത്തി ടാപ്പ് തിരിച്ച് വെള്ളം കുടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന കാക്കയെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.

Scroll to load tweet…

Also Read: ഭക്ഷണത്തിനായി പൂച്ചയുടെ കരച്ചില്‍ അനുകരിച്ച് കാക്ക; വൈറലായി വീഡിയോ...