അമ്മയെപ്പോലെ ആ പ്രായത്തിലെത്തുമ്പോള്‍ ഞാനും ഫിറ്റായിരിക്കണേ എന്നാണ് പ്രാര്‍ത്ഥന എന്നും അങ്കിത കുറിച്ചു.

പ്രമുഖ മോഡലും നടനും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമന്‍റെ അമ്മ സോഷ്യല്‍ മീഡിയയിലെ താരമാണ്. 81-ാം പിറന്നാളിന് ഉഷ സോമന്‍ പുഷ്അപ് എടുക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ ഉഷയുടെ മറ്റൊരു ഫിറ്റ്നസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

ടെറസില്‍ തനിക്കൊപ്പം 'സിംഗിള്‍ ലെഗ് ഹോപ്പ്സ്' ചെയ്യുന്ന ഉഷയുടെ വീഡിയോ പങ്കുവച്ചത് മിലിന്ദ് സോമന്റെ ഭാര്യ അങ്കിതയാണ്. അമ്മയെപ്പോലെ ആ പ്രായത്തിലെത്തുമ്പോള്‍ ഞാനും ഫിറ്റായിരിക്കണേ എന്നാണ് പ്രാര്‍ത്ഥന എന്നും അങ്കിത കുറിച്ചു. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെ അങ്കിത പങ്കുവച്ച വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കാല്‍ മസിലുകള്‍, അരക്കെട്ട് തുടങ്ങിയവയുടെ ആരോഗ്യത്തിന് മികച്ച വ്യായാമമാണ് സിംഗിള്‍ ലെഗ് ഹോപ്പ്സ്.

View post on Instagram

Also Read: ബിക്കിനി ബോഡി എങ്ങനെ നേടാമെന്നാണോ ചോദ്യം? കിടിലന്‍ പോസ്റ്റുമായി അങ്കിത...