ഇരുവരും സ്റ്റൈലിഷായ വിന്റർ വസ്ത്രങ്ങൾ ധരിച്ച് മഞ്ഞുമലകൾക്ക് മുന്നിൽ നിന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

രാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ഇന്ത്യൻ‌ ക്രിക്കറ്റ് നായകൻ വിരാട് കോലിയും നടിയും ഭാര്യയുമായ അനുഷ്ക ശർമയും. സ്വിറ്റ്‌സർലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് പ്രിയപ്പെട്ട താരങ്ങൾ ആരാധകർക്ക് ആശംസകൾ നേർന്നത്. ആശംസകൾ നേർന്നുകൊണ്ട് ഇരുവരും ഇസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഇരുവരും സ്റ്റൈലിഷായ വിന്റർ വസ്ത്രങ്ങൾ ധരിച്ച് മഞ്ഞുമലകൾക്ക് മുന്നിൽ നിന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എല്ലാവർക്കും 2020 വളരെ മികച്ച വർഷമാകട്ടെ എന്ന് താരങ്ങൾ ആശംസിച്ചു.

View post on Instagram

നേരത്തെ വിരാട് കോലി ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തി അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് സർപ്രൈസ് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. കൈനിറയെ സമ്മാനവുമായെത്തിയ ക്രിസ്മസ് പാപ്പ ആരാണെന്ന് കുട്ടികൾക്ക് ആദ്യം മനസിലായില്ല. കോലിയാണ് പാപ്പയെന്ന് മനസിലായപ്പോൾ കുട്ടികൾ ഓടിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. മനോഹരമായ ഈ വീഡിയോ സ്റ്റാർ സ്‌പോർട്സ് ആണ് പുറത്തുവിട്ടിരുന്നത്.

Read Also: സമ്മാനപ്പൊതികളുമായി ഇന്ത്യൻ ക്രിക്കറ്റ് നായകൻ; മനം നിറഞ്ഞ് അഭയ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾ- വീഡിയോ

"