ലോക ഭക്ഷ്യസുരക്ഷ ദിനത്തില്‍ ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ അണിഞ്ഞ വ്യത്യസ്ത വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

പല തരത്തിലുളള ഫാഷന്‍ പരീക്ഷണങ്ങളും നാം കണ്ടിട്ടുണ്ട്. പക്ഷേ വസ്ത്രത്തില്‍ ഇതുപോലെയൊരു പരീക്ഷണം ആരും ചെയ്തിട്ടുണ്ടാകില്ല. ലോക ഭക്ഷ്യസുരക്ഷ ദിനത്തില്‍ ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ അണിഞ്ഞ വ്യത്യസ്ത വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

View post on Instagram

ലെറ്റിയൂസ് ഇലകള്‍ കൊണ്ടുള്ള വേഷമാണ് റിച്ച ധരിച്ചിരിക്കുന്നത്. പിങ്ക് കാബേജും തോള്‍ വശത്ത് പിടിപ്പിച്ചിട്ടുണ്ട്. റിച്ച തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ ന്യൂട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്റെ ''എന്റെ ഭക്ഷണത്തില്‍ പേടിയോ കുറ്റബോധമോയില്ല സന്തോഷവും സന്തുലനവും മാത്രം'' എന്ന വാക്കുകളാണ് ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. റിച്ചയുടെ പോസ്റ്റിന് നിരവധി മറുപടികളും എത്തി. മുയലുകളുടെ കണ്ണില്‍ പെടരുതേയെന്നാണ് ഒരു ആരാധകന്‍ കമന്‍റ്.

മാസാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് റിച്ച ഛദ്ദ. അക്ഷയ് ഖന്നയോടൊപ്പമുള്ള സെക്ഷന്‍ 375 എന്ന ചിത്രമാണ് റിച്ചയുടെ അടുത്ത ബോളിവുഡ് റിലീസ്. നടി ഷക്കീലയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നത് റിച്ചയാണ്.


View post on Instagram
View post on Instagram
View post on Instagram
View post on Instagram