ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേർന്നുള്ള പ്രദേശത്താണ് സംഭവം നന്നത്. ട്രക്ക് സ്റ്റാർട്ട് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. 

റോഡിനു നടുവിൽ നിലച്ചുപോയ ട്രക്കിനെ 'സ്റ്റാർട്ട്' ചെയ്യാൻ സഹായിക്കുന്ന ഒരു കാട്ടാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാറ്ററി നിലച്ച ട്രക്കിനെയാണ് ആന പിന്നിൽ നിന്ന് തള്ളി സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്നത്. 

ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേർന്നുള്ള പ്രദേശത്താണ് സംഭവം നന്നത്. ട്രക്ക് സ്റ്റാർട്ട് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ് ട്രക്കിന് സമീപം കാട്ടാന എത്തിയത്. 

ട്രെക്കിനു പിന്നിലെത്തിയ കാട്ടാന, പതുക്കെ തലവച്ച് തള്ളി. ആദ്യത്തെ തള്ളലിൽ വണ്ടി സ്റ്റാർട്ടാകാതെ വന്നതോടെ ആന ഒന്നു കൂടി ട്രക്ക് തള്ളിക്കൊടുത്തു. ഇതോടെ ട്രക്ക് സ്റ്റാർട്ടാവുകയും ചെയ്തു. ശേഷം ആന അവിടെ നിന്നും നടന്നുനീങ്ങി. 

YouTube video player

Also Read:നടുറോഡില്‍ കേരളാ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്; അടിക്കുറിപ്പ് മത്സരവുമായി പൊലീസ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona