വിവാഹ ഫോട്ടോഷൂട്ട് നടത്താത്ത ദമ്പതികള്‍ ഇക്കാലത്ത് ഇല്ലെന്ന് തന്നെ ഉറപ്പിക്കാം. അല്ലെങ്കില്‍ അപൂര്‍വം എന്ന് പറയാം. അത്രയും വ്യാപകമാണ് വിവാഹ ഫോട്ടോഷൂട്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ്, പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയാലും ഫോട്ടോഷൂട്ടിന്‍റെ കാര്യത്തില്‍ ഇനിയൊന്നും തിരിച്ച് ചെയ്യാൻ സാധിക്കില്ലല്ലോ, അല്ലേ?

ദിവസവും വ്യത്യസ്തമായതോ രസകരമായതോ ആയ എത്രയോ സംഭവങ്ങളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നത്. വാര്‍ത്തകളുടെ ആധികാരികത സംബന്ധിച്ച് സംശയങ്ങളും ആശയക്കുഴപ്പങ്ങളുമെല്ലാം നേരിടുമെങ്കിലും സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ലഭിക്കുന്നതിനും അറിവുകള്‍ നേടുന്നതിനും ഇന്ന് നല്ലൊരു സ്രോതസായി മാറിക്കഴിഞ്ഞിട്ടുണ്ട്. 

പലപ്പോഴും നാം കേട്ടിട്ട് പോലുമില്ലാത്ത വിധത്തിലുള്ള അസാധാരണമോ, വിചിത്രമോ ആയ സംഭവകഥകള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ നാം അറിയാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞൊരു സംഭവത്തെ കുറിച്ചാണിനി പറയാനുള്ളത്. 

വിവാഹ ഫോട്ടോഷൂട്ട് നടത്താത്ത ദമ്പതികള്‍ ഇക്കാലത്ത് ഇല്ലെന്ന് തന്നെ ഉറപ്പിക്കാം. അല്ലെങ്കില്‍ അപൂര്‍വം എന്ന് പറയാം. അത്രയും വ്യാപകമാണ് വിവാഹ ഫോട്ടോഷൂട്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ്, പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയാലും ഫോട്ടോഷൂട്ടിന്‍റെ കാര്യത്തില്‍ ഇനിയൊന്നും തിരിച്ച് ചെയ്യാൻ സാധിക്കില്ലല്ലോ, അല്ലേ?

പരമാവധി, ഇപ്പോള്‍ ട്രെൻഡാകുന്നത് പോലെ ഡിവോഴ്സ് ഫോട്ടോഷൂട്ട് കൂടി നടത്താമെന്ന് മാത്രം. അല്ലാതെ ഡിവോഴ്സ് ആയെന്നോര്‍ത്ത് വിവാഹത്തിന് ഫോട്ടോയെടുത്തതിന് നല്‍കിയ പണം ഇവരോട് തിരികെ ചോദിച്ച് വാങ്ങാൻ പറ്റുമോ?

ഇല്ല- എന്ന് പറയാൻ വരട്ടെ. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഇത്തരത്തില്‍ വിവാഹ ഫോട്ടോഷൂട്ടിനായി നല്‍കിയ പണം ഫോട്ടോഗ്രാഫറോട് തിരികെ ചോദിച്ചിരിക്കുകയാണ് ഒരു സ്ത്രീ. 'ലാൻസ് റോമിയോ ഫോട്ടോഗ്രഫി' എന്ന പേജാണ് ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. 

വാട്സ് ആപ്പില്‍ വന്നൊരു ചാറ്റിന്‍റെ സ്ക്രീൻഷോട്ടാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ച് തുടങ്ങുന്ന, സ്ത്രീയുടെ ചാറ്റ് വന്നെത്തുന്നത് തങ്ങള്‍ ഡിവോഴ്സായി, അതിനാല്‍ പഴയ ഫോട്ടോകള്‍ ഇനി ആവശ്യമില്ല, അങ്ങനെയെങ്കില്‍ അന്ന് നല്‍കിയ പണം തിരികെ തരണം എന്നതിലേക്കാണ്. 

തമാശ പറയുകയല്ലേ എന്നാണ് ഫോട്ടോഗ്രാഫര്‍ അവരോട് തിരിച്ച് ചോദിക്കുന്നത്. എന്നാല്‍ താൻ കാര്യമായാണ് സംസാരിക്കുന്നതെന്നായിരുന്നു സ്ത്രീ പിന്നീട് വ്യക്തമാക്കിയത്. വിചിത്രമായ ഈ വാദത്തോട് ഫോട്ടോഗ്രാഫര്‍ യോജിച്ചില്ല. അപ്പോഴേക്കും താൻ വേണമെങ്കില്‍ നിയമപരമായി ഇതിനെ സമീപിക്കാമെന്ന രീതിയിലേക്ക് സ്ത്രീയുടെ സംഭാഷണരീതി മാറുന്നുണ്ട്. 

എന്തായാലും സംഗതി അറിഞ്ഞ, ഇവരുടെ മുൻ ഭര്‍ത്താവ് തന്നോട് മാപ്പ് ചോദിച്ചുവെന്നാണ് ഫോട്ടോഗ്രാഫര്‍ പിന്നീട് വ്യക്തമാക്കുന്നത്. നിരവധി പേരാണ് വ്യത്യസ്തമായ ട്വീറ്റിന് പ്രതികരണം അറിയിച്ചിരിക്കുന്നത്. എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവം എന്നും, ഇങ്ങനെയാണെങ്കില്‍ ഫോട്ടോഷൂട്ടുകള്‍ എടുക്കാൻ ഒരു ഫോട്ടോഗ്രാഫര്‍മാരും തയ്യാറാകില്ലെന്നും തൊട്ട് ഇവരെ വ്യക്തിപരമായി അധിക്ഷേപിക്കുംവിധത്തിലാണ് കമന്‍റുകള്‍ പോകുന്നത്. 

വൈറലായ ട്വീറ്റ്...

Scroll to load tweet…

Also Read:- കണ്ണ് പിടിക്കില്ല, കേള്‍വി കുറവ്, നടക്കാനും പ്രയാസം; ഉപജീവനത്തിന് പാടുപെടുന്ന വൃദ്ധന് കയ്യടി

കേരളത്തിൽ ബോട്ട് ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ട്? | Tanur boat accident