സിംഹക്കൂട്ടത്തിനൊപ്പം യാതൊരു പേടിയുമില്ലാതെയാണ് യുവതി നടക്കുന്നത്. 6 സിംഹങ്ങൾക്കൊപ്പമായിരുന്നു യുവതിയുടെ കാടിനുള്ളിലൂടെയുള്ള യാത്ര. സഫാരി ഗാലറി എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

വന്യജീവികളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ അങ്ങനെ പേടി ഇല്ലാത്തവരും ഉണ്ട്. അത്തരത്തിൽ ഭയമില്ലാതെ സിംഹത്തിന്‍റെ (lion) വാലിൽ (tail) പിടിച്ച് സിംഹക്കൂട്ടത്തിന്‍റെ പിന്നാലെ നടക്കുന്ന ഒരു യുവതിയുടെ വീഡിയോ (video) ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 

സിംഹക്കൂട്ടത്തിനൊപ്പം യാതൊരു പേടിയുമില്ലാതെയാണ് യുവതി നടക്കുന്നത്. ആറ് സിംഹങ്ങൾക്കൊപ്പമായിരുന്നു യുവതിയുടെ കാടിനുള്ളിലൂടെയുള്ള യാത്ര. കെനിയയിലെ സഫാരി പാർക്കിൽ നിന്നുള്ള ദൃശ്യമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സഫാരി ഗാലറി എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വാലിൽ പിടിച്ചു പിന്നിലൂടെ നടന്നിട്ടും ആറു സിംഹങ്ങളിൽ ഒരെണ്ണം പോലും യുവതിയെ ആക്രമിക്കാനോ വീഡിയോ പകർത്തിയ ആളെ ആക്രമിക്കാനോ ശ്രമിച്ചില്ലെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്ന കാര്യം. പെൺ സിംഹങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. 

View post on Instagram

Also Read: ഇതൊരു നായ അല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കാണാം വീഡിയോ...