വെളുത്ത ഒരു പാത്രത്തില്‍ ഇരിക്കുന്ന സവാളയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് ഇത് ആരോ കത്തി കൊണ്ട് നെടുകെ മുറിക്കുന്നു. മുറിച്ചയുടന്‍ കാണുന്ന കാഴ്ച ഒന്ന് അമ്പരപ്പിച്ചേക്കാം

നമ്മെ അത്ഭുതപ്പെടുത്തുന്നതും കൗതുകത്തിലാഴ്ത്തുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ( Interesting Video ) ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കണ്ടുപോകുന്നത്. പലപ്പോഴും യാഥാര്‍ത്ഥ്യത്തെത്തെ വെല്ലുവിളിക്കുന്നതായിരിക്കും ഇവയില്‍ പല ചിത്രങ്ങളും വീഡിയോകളും. മിക്കവാറും ഇവയെല്ലാം തന്നെ മികച്ച കലാസൃഷ്ടികളും ആയിരിക്കും. 

എന്തായാലും അത്തരമൊരു വീഡിയോ ആണിനി പരിചയപ്പെടുത്തുന്നത്. വെളുത്ത ഒരു പാത്രത്തില്‍ ഇരിക്കുന്ന സവാളയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് ഇത് ആരോ കത്തി കൊണ്ട് നെടുകെ മുറിക്കുന്നു. മുറിച്ചയുടന്‍ കാണുന്ന കാഴ്ച ഒന്ന് അമ്പരപ്പിച്ചേക്കാം. 

ഉള്ളി കേടായിപ്പോയതാണെന്നൊന്നും ചിന്തിക്കല്ലേ, സംഗതി, വേറൊന്നുമല്ല സവാളയുടെ ഘടനയിലും വലിപ്പത്തിലും ഉണ്ടാക്കിയിരിക്കുന്ന ഒരു കേക്ക് ആണിത്. മതാലി സൈഡ് സര്‍ഫ് എന്ന പാചക വിദഗ്ധയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നതാലി തന്നെ തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചതാണ് വീഡിയോ. പിന്നീട് ഈ വീഡിയോ വൈറലാവുകയായിരുന്നു. 

View post on Instagram

കണ്ടാല്‍ 'ഒറിജിനല്‍' സവാളയാണെന്ന് തോന്നുന്ന കേക്കിന് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

ശരിക്കും കേക്ക് കാണുമ്പോള്‍ ആദ്യം സവാളയാണെന്ന് തന്നെയാണ് ആരും ചിന്തിക്കുകയെന്നും സവാളയുടെ തൊലിയാണ് അത്രയും 'റിയല്‍' ആണെന്ന് തോന്നിക്കുന്നതെന്നും കമന്റുകള്‍ പറയുന്നു. എഡിബിള്‍ വനില വേഫര്‍ പേപ്പര്‍ കൊണ്ടാണ് സവാളയുടെ തൊലി ഉണ്ടാക്കിയതെന്നും ഇതൊരു യൂട്യൂബ് ക്ലാസ് നോക്കിയാണ് പഠിച്ചതെന്നും നതാലി കമന്റുകള്‍ക്ക് മറുപടിയായി പറഞ്ഞിരിക്കുന്നു. 

2020 മുതല്‍ തന്നെ കേക്ക് നിര്‍മ്മാണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധേയയായതാണ് നതാലി. 

View post on Instagram

നിത്യജീവിതത്തില്‍ നാം കാണുന്ന സാധനങ്ങളുടെ രൂപത്തിലാണ് നതാലി അധികവും കേക്ക് തയ്യാറാക്കാറ്. ഇത് തന്നെയാണ് കേക്കുകളെ പെട്ടെന്ന് ആകര്‍ഷകമാക്കുന്നത്. 

View post on Instagram

ആപ്പിളിന്റെയും നാരങ്ങയുടെയും സാന്‍ഡ്വച്ചിന്റെയും രൂപം തൊട്ട് മനുഷ്യരുടെ മുഖം, പാമ്പ്, പട്ടി... എന്നുവേണ്ട സോപ്പ്, ചീപ്പ്, പഴ്‌സ്, ഷൂ എന്നിങ്ങനെ പല സാധനങ്ങളുടെയും രൂപത്തില്‍ നതാലി കേക്ക് തയ്യാറാക്കിയിട്ടുണ്ട്. 

View post on Instagram

ഇവയുടെയെല്ലാം ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റ പേജില്‍ പങ്കുവയ്ക്കാറുമുണ്ട്. വലിയ തോതിലുള്ള സ്വീകരണമാണ് ഇവയ്ക്ക് ലഭിക്കാറ്. 

Also Read:- ബൈസെപ് കൊണ്ട് ആപ്പിൾ ഉടച്ച് റെക്കോര്‍ഡ് നേടി യുവതി; വീഡിയോ