തായ്‌ലന്‍ഡിലെ ഒരു റെസ്റ്റോറന്‍റില്‍ ആണ് സംഭവം നടന്നത്. യുവതി ഇരുന്ന കസേരയുടെ അടിയിലേയ്ക്ക് ഒരു ഉടുമ്പ് പാഞ്ഞെത്തുകയായിരുന്നു. 

റെസ്റ്റോറന്‍റിലെ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് കരയുന്ന ഒരു യുവതിയുടെ വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. തായ്‌ലന്‍ഡിലെ ഒരു റെസ്റ്റോറന്‍റില്‍ (Restaurant) ആണ് സംഭവം നടന്നത്. യുവതി ഇരുന്ന കസേരയുടെ അടിയിലേയ്ക്ക് ഒരു ഉടുമ്പ് (Monitor Lizard) പാഞ്ഞെത്തുകയായിരുന്നു. 

ഇത് കണ്ടയുടനെ അടുത്തിരുന്ന കസേരയ്ക്ക് മുകളില്‍ കയറിനിന്ന് യുവതി നിലവിളിച്ചു കരയുകയായിരുന്നു. ഇതിനിടെ ഉടുമ്പിനെ പിടിച്ചുമാറ്റാന്‍ റെസ്റ്റോറന്‍റിലെ ജീവനക്കാരന്‍ പരിശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉടുമ്പിനെ റെസ്റ്റോറന്‍റില്‍ നിന്ന് പുറത്താക്കിയത്. 

ഈ സമയത്തൊക്കെ കസേരയ്ക്ക് മുകളില്‍ കയറിനിന്ന് കരയുകയായിരുന്നു യുവതി. പേടിച്ചു പോയ അവര്‍ കസേരയുടെ മുകളില്‍നിന്ന് താഴെ ഇറങ്ങാന്‍ കൂട്ടാക്കിയതുമില്ല. യൂട്യൂബിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

YouTube video player

Also Read: തിളച്ച എണ്ണയിൽ മുക്കിയെടുത്ത പേസ്ട്രി പക്കോഡ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ