മകളുടെ മുറിയിലാണ് വീട്ടമ്മ ഇത്രയേറ എട്ടുകാലികളെ കണ്ടത്. ഭിത്തിയില്‍ ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ് എട്ടുകാലികള്‍. 

എട്ടുകാലിയെ കാണുന്നത് തന്നെ ചിലര്‍ക്ക് ഭയമാണ്. അപ്പോള്‍ ഒരു കൂട്ടം എട്ടുകാലികളെ കണ്ടാലോ? വീട്ടുചുമരിൽ എണ്ണിയാലൊടുങ്ങാത്ത എട്ടുകാലികളെ കണ്ടതിന്റെ അമ്പരപ്പിലാണ് ഇവിടെയൊരു സ്ത്രീ. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. 

മകളുടെ മുറിയിലാണ് വീട്ടമ്മ ഒരു കൂട്ടം എട്ടുകാലികളെ കണ്ടത്. ഭിത്തിയില്‍ ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ് എട്ടുകാലികള്‍. സംഭവത്തിന്‍റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Scroll to load tweet…

ആദ്യം ചിത്രം പുറത്തുവിട്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്ന് ചിലർ പറഞ്ഞിരുന്നു. പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. ഒരു ഹൊറര്‍ ചിത്രം പോലെയുണ്ടെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Scroll to load tweet…

Also Read: വലയില്‍ കുടുങ്ങി പാമ്പ്, ആക്രമിച്ച് എട്ടുകാലി; പിന്നീട് സംഭവിച്ചത്; വീഡിയോ...