പ്രത്യേകിച്ച് നായ്ക്കളോടും പൂച്ചകളോടുമാണ് ഏറെ പേര്‍ക്കും വളര്‍ത്തുമൃഗങ്ങളില്‍ തന്നെ പ്രിയം കൂടുതലുണ്ടാകാറ്. മനുഷ്യരുമായി അത്രകണ്ട് ഇണങ്ങിയും കൂടെ ഇഴുകിച്ചേര്‍ന്നുമെല്ലാം ജീവിക്കാൻ കഴിയുന്നത് കൂട്ടത്തില്‍ ഇവര്‍ക്കാണ്. അതിനാല്‍ തന്നെയാണ് ഇവരുമായി മനുഷ്യര്‍ക്ക് അടുപ്പക്കൂടുതലുണ്ടാകുന്നതും.

വളര്‍ത്തുമൃഗങ്ങളോട് വലിയ ആത്മബന്ധം സൂക്ഷിക്കുന്നവര്‍ ഏറെയാണ്. വീട്ടിലെ അംഗങ്ങളെ പോലെ തന്നെ ഇവരെ കരുതുകയും ഇവരുടെ ഭക്ഷണവും, ആരോഗ്യവും, സാമ്പത്തികസുരക്ഷയുമെല്ലാം ഏറെ ഗൗരവത്തോടെയും കരുതലോടെയും നോക്കുന്നവരും ധാരാളമുണ്ട്.

പ്രത്യേകിച്ച് നായ്ക്കളോടും പൂച്ചകളോടുമാണ് ഏറെ പേര്‍ക്കും വളര്‍ത്തുമൃഗങ്ങളില്‍ തന്നെ പ്രിയം കൂടുതലുണ്ടാകാറ്. മനുഷ്യരുമായി അത്രകണ്ട് ഇണങ്ങിയും കൂടെ ഇഴുകിച്ചേര്‍ന്നുമെല്ലാം ജീവിക്കാൻ കഴിയുന്നത് കൂട്ടത്തില്‍ ഇവര്‍ക്കാണ്. അതിനാല്‍ തന്നെയാണ് ഇവരുമായി മനുഷ്യര്‍ക്ക് അടുപ്പക്കൂടുതലുണ്ടാകുന്നതും.

എന്നാലീ അടുപ്പക്കൂടുതല്‍ കൊണ്ട് സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ വരെ ഇവരുടെ പേരില്‍ ആരെങ്കിലും എഴുതിവയ്ക്കുമോ? അങ്ങനെയൊക്കെ ചിന്തിക്കുന്നവര്‍ ഉണ്ടാകുമോ എന്ന് പലര്‍ക്കും സംശയം തോന്നാം.പക്ഷേ സംഗതി ഉള്ളതാണ്. നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ളതാണ്,

ഇപ്പോഴിതാ അമേരിക്കയിലെ ഫ്ളോറിഡയില്‍ താമസിച്ചിരുന്ന എണ്‍പത്തിനാലുകാരിയായ സ്ത്രീ തന്‍റെ മരണത്തിന് മുമ്പ് സ്വന്തം പേരിലുണ്ടായിരുന്ന 2.4 കോടി രൂപയുടെ സ്വത്ത് ഏഴ് വളര്‍ത്തുപൂച്ചകളുടെ പേരില്‍ എഴുതിവച്ചുവെന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. 

നാൻസി സോര്‍ എന്ന വൃദ്ധ ഇക്കഴിഞ്ഞ നവംബറിലാണ് വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചത്. മരിക്കുന്നതിന് മുമ്പ് തന്‍റെ സ്വത്തുക്കള്‍ താൻ ജീവനെപ്പോലെ സ്നേഹിച്ച ഏഴ് പേര്‍ഷ്യൻ പൂച്ചകളുടെ പേരില്‍ ഇവരെഴുതിവച്ചു. 

മിഡ്‍നൈറ്റ്, സ്നോബോള്‍, ഗോള്‍ഡ് ഫിംഗര്‍, ലിയോ, സ്ക്വീക്കി,ക്ലിയോപാട്ര, നെപ്പോളിയൻ എന്നീ പൂച്ചകളാണ് കോടികളുടെ സ്വത്തിന് ഉടമകളായിരിക്കുന്നത്. ഇപ്പോഴാണെങ്കില്‍ ഈ പൂച്ചകളെ ദത്തെടുക്കുന്നതിനായി ആളുകളുടെ നീണ്ട നിരയാണത്രേ. 

നാൻസിയുടെ നാട്ടില്‍ തന്നെയുള്ള സന്നദ്ധ സംഘടനയാണിപ്പോള്‍ പൂച്ചകളുടെ കാര്യങ്ങള്‍ നോക്കുന്നത്. ഇതിലൊരു പൂച്ചയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളതിനാല്‍ ഇതിനെയൊരു മൃഗ ഡോക്ടറാണ് ദത്തെടുത്തത്. ബാക്കി പൂച്ചകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നൂറ്റിയറുപതോളം അപേക്ഷകളാണ് ഇത്തരത്തില്‍ തങ്ങളുടെ കൈവശം നിലവില്‍ എത്തിയിരിക്കുന്നതെന്ന് സന്നദ്ധ സംഘടന അറിയിക്കുന്നു. 

ഈ പൂച്ചകള്‍ അത്ര പെട്ടെന്ന് ഇണങ്ങുന്നവയോ, കയ്യിലോ മടിയിലോ ഇരുത്ത് കൊഞ്ചിക്കാവുന്നതോ ആയ ടൈപ്പ് അല്ലെന്നും സംഘടനയില്‍ നിന്നുള്ളവര്‍ അറിയിക്കുന്നു. ഇവരെ നോക്കാൻ അതിന്‍റേതായ പ്രയാസങ്ങളുണ്ട്. എന്നാല്‍ പണം മാത്രം മുന്നില്‍ കണ്ട് ഇവരെ ഏറ്റെടുക്കാൻ വരുന്നവരിലേക്ക് ഇവരെ വിട്ടുകൊടുക്കില്ലെന്നാണ് സംഘടനാ പ്രതിനിധികളുടെ തീരുമാനം.

Also Read:-വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമസ്ഥനെ കണ്ട നായയുടെ പ്രതികരണം നോക്കൂ; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News