വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ഏവരുമറിഞ്ഞതും ചര്‍ച്ചയായതും. യുഎസിലെ സ്പിരിറ്റ് എയ.ര്‍ലൈൻസിന്‍റെ വിമാനത്തിനകത്താണ് അസാധാരണമായ സംഭവമുണ്ടായത്. 

വിമാനത്തിനകത്ത് സഹയാത്രികകയ്ക്ക് നേരെ ഒരാള്‍ മൂത്രമൊഴിച്ചതും ഇത് പിന്നീട് വലിയ കേസും വിവാദവുമെല്ലാം ആയതും ഈ ഇടയ്ക്കാണ്. ഇതിന് പിന്നാലെ വീണ്ടുമിതാ വിമാനത്തിനകത്ത് ഒരു സ്ത്രീ മൂത്രമൊഴിച്ച സംഭവമാണിപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ഏവരുമറിഞ്ഞതും ചര്‍ച്ചയായതും. യുഎസിലെ സ്പിരിറ്റ് എയ.ര്‍ലൈൻസിന്‍റെ വിമാനത്തിനകത്താണ് അസാധാരണമായ സംഭവമുണ്ടായത്. 

വിമാനയാത്രക്കാരി വിമാനത്തിന്‍റെ ഫ്ളോറില്‍ തന്നെ മൂത്രമൊഴിക്കുകയായിരുന്നു. എന്തുകൊണ്ടാണിത് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍ മണിക്കൂറുകളായി വിമാനത്തിലെ സ്റ്റാഫ് തന്നെ ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല- ഇതെത്തുടര്‍ന്നാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് താനെത്തിയത് എന്നാണിവര്‍ മറുപടിയായി പറയുന്നത്.

കാബിൻ ക്രൂവിലുണ്ടായിരുന്നവരാണ് ഇത് വീഡിയോ ആയി പകര്‍ത്തിയത്. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു. ടേക്ക് ഓഫിന് ശേഷം ശുചിമുറി തുറന്നിരുന്നില്ലത്രേ. ഇത് തുറക്കാനിരിക്കെ അതിന് പോലും കാത്തുനില്‍ക്കാതെ ഇവര്‍ തറയില്‍ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് കാബിൻ ക്രൂ ആരോപിക്കുന്നത്. 

വീഡിയോ വൈറലായതോടെ ചര്‍ച്ചകളും കൊഴുക്കുകയാണ്. എത്ര പ്രശ്നമായാലും ഇങ്ങനെയൊരു പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നാണ് വലിയൊരു വിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഇത് ഫ്ളൈറ്റിലെ ജീവനക്കാരെ മാത്രമല്ലല്ലേ, അതിലെ മറ്റ് യാത്രക്കാരെയും ബാധിക്കില്ലേ- അങ്ങനെ ചെയ്യാൻ നമുക്ക് എന്ത് അവകാശം എന്നാണ് ഇവര്‍ ചോദിക്കുന്നത്. മാത്രമല്ല- പൊതുവിടത്തില്‍ പെരുമാറുന്നതിലെ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് തീര്‍ത്തും മാന്യമല്ലാത്ത പ്രതികരണമായിപ്പോയി ഇതെന്നും ഇവര്‍ പറയുന്നു.

അതേസമയം വിമാനത്തിലെ ജീവനക്കാര്‍ മണിക്കൂറുകളോളം ശുചിമുറി തുറന്നുകൊടുക്കാതെ വച്ചുവെങ്കില്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്നും, ഒരുപക്ഷേ മൂത്രം പിടിച്ചുവയ്ക്കാൻ കഴിയാതായതോടെ തന്നെയാകാം സ്ത്രീ ഇത്തരത്തിലൊരു പെരുമാറ്റത്തിലേക്ക് എത്തിച്ചേര്‍ന്നത് - ഇതെപ്പറ്റിയും അന്വേഷിക്കണമെന്നും മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു.

ഏതായാലും കണ്ടുനില്‍ക്കാൻ പ്രയാസമുള്ള വീഡിയോ ആയതിനാല്‍ തന്നെ ഇത് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇതിനോടകം നീക്കം ചെയ്തുകഴിഞ്ഞിരിക്കുന്നു. എങ്കിലും സംഭവത്തിന്മേലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

Also Read:- മൂത്രത്തിന് രൂക്ഷമായ ഗന്ധം ഉണ്ടാകാറുണ്ടോ? കാരണം ഇവയാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo