വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍, മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ എന്നിവ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു കാലമാണിത്. അതില്‍ വ്യത്യസ്തമായ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

ഒരു നായയാണ് ഇവിടത്തെ താരം. ഗര്‍ഭിണിയായ വളര്‍ത്തുനായയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്‍റെ രസകരമായ ചിത്രങ്ങളാണ് ഇവിടെയൊരു യുവതി റെഡ്ഡിറ്റിലൂടെ  പങ്കുവച്ചത്. 

 

യുവതിയോടൊപ്പമുള്ള നായയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കണ്ട് കൂടുതല്‍ പേര്‍ ഇത്തരത്തില്‍ വളര്‍ത്തുനായകള്‍ക്കും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ നടത്തട്ടെ എന്നും യുവതി കമന്‍റുകളില്‍ കുറിച്ചു.

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണിത് എന്നാണ് ആളുകളുടെ അഭിപ്രായം. 

Also Read: മെറ്റേണിറ്റി ഫോട്ടോഷൂട്ടിലും 'ഹോട്ട്' ആയി സൂപ്പര്‍ മോഡല്‍...