ഇരുപത്തിയഞ്ചുകാരിയായ ഗിഗിയും പങ്കാളിയും ഗായകനുമായ സയന്‍ മാലിക്കും തങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2015ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 2018ല്‍ വേര്‍പിരിഞ്ഞുവെങ്കിലും 2019 അവസാനത്തോടെ വീണ്ടും ഒരുമിക്കുകയായിരുന്നു. ഏറെ വൈകാതെ തന്നെ താന്‍ ഗര്‍ഭിണിയാണെന്നും ഗിഗി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ തരംഗമായ കാലം മാറുകയാണ്. പകരം സ്ഥാനം കയ്യേറുന്നത് കിടിലന്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളാണ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രൊഫഷണലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ക്ക് വേണ്ടിയുള്ള മത്സരത്തിലാണിപ്പോള്‍. 

ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് അമേരിക്കന്‍ സൂപ്പര്‍ മോഡലായ ഗിഗി ഹാഡിഡിന്റെ 'ഹോട്ട്' മെറ്റേണിറ്റി ഫോട്ടോഷൂട്ട്. ഇതിന്റെ മെയ്ക്കിംഗ് വീഡിയോ ഗിഗി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

മൂന്ന് വ്യത്യസ്തമായ ലുക്കിലാണ് ഗിഗിയുടെ ഫോട്ടോഷൂട്ട്. മൂന്നിലും സമാന്യം 'ഹോട്ട്' ആയ ഔട്ട്ഫിറ്റുകളും. വന്‍ വരവേല്‍പാണ് ഗിഗിയുടെ വീഡിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. 

View post on Instagram

ഇരുപത്തിയഞ്ചുകാരിയായ ഗിഗിയും പങ്കാളിയും ഗായകനുമായ സയന്‍ മാലിക്കും തങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2015ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 2018ല്‍ വേര്‍പിരിഞ്ഞുവെങ്കിലും 2019 അവസാനത്തോടെ വീണ്ടും ഒരുമിക്കുകയായിരുന്നു. ഏറെ വൈകാതെ തന്നെ താന്‍ ഗര്‍ഭിണിയാണെന്നും ഗിഗി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 

View post on Instagram

മാര്‍ക്ക് ജേക്കബ്‌സ്, മൈക്കല്‍ കോര്‍സ്, ജീന്‍ പോള്‍ ഗ്വാള്‍ട്ടിയര്‍ തുടങ്ങിയ പ്രശസ്തരായ പല ഡിസൈനര്‍മാര്‍ക്ക് വേണ്ടിയും റാമ്പില്‍ പ്രകടനം കാഴ്ച വച്ച മോഡലാണ് ഗിഗി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കന്‍ ഫാഷന്‍ സര്‍ക്യൂട്ടില്‍ ശ്രദ്ധേയയാകാനും ഗിഗിക്ക് കഴിഞ്ഞിരുന്നു.

Also Read:- ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാർ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ...