Asianet News MalayalamAsianet News Malayalam

സൈക്കിള്‍ ഓടിച്ചോണ്ട് യുവതിയുടെ 'സ്‌കിപ്പിംഗ് റോപ്പ്'; കൈവിട്ട കളിയെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഹൈവേ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സൈക്കിള്‍ ഓടിച്ചോണ്ട് യുവതി 'സ്‌കിപ്പിംഗ് റോപ്പ്' ചെയ്യുകയാണ്.

Woman Skips Rope While Riding A Bicycle, Stunt Video Divides The Internet
Author
First Published Jan 8, 2023, 3:54 PM IST

ഓരോ ദിവസവും വ്യത്യസ്തമായ പല തരം  വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെയിതാ സൈക്കിള്‍ ഓടിക്കുന്നതിനിടെ ചില സാഹസികപ്രകടനങ്ങള്‍ നടത്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഹൈവേ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സൈക്കിള്‍ ഓടിച്ചോണ്ട് യുവതി 'സ്‌കിപ്പിംഗ് റോപ്പ്' ചെയ്യുകയാണ്. രണ്ടും കൈകളും സൈക്കിളില്‍ നിന്നും വിട്ട്, റോപ്പില്‍ പിടിച്ച് സ്‌കിപ്പിംഗ് ചെയ്യുകയാണ് യുവതി. 

2023 എന്ന പ്ലക്കാര്‍ഡും യുവതിയുടെ വസ്ത്രത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. എന്നാല്‍ ഭൂരിപക്ഷം പേരും യുവതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ഇത് കൈവിട്ട കളിയാണെന്നും ഏറെ അപകടകരമാണെന്നും ആളുകള്‍ വിമര്‍ശിച്ചു. ഒരു നിമിഷം സൈക്കിള്‍ ബാലന്‍സ് നഷ്ടപ്പെട്ടിരുന്നെങ്കില്‍, കാണാമായിരുന്നു പൂരം എന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചു. ഇത് ആരും പരീക്ഷിക്കരുതെന്നും ഒരു വിഭാഗം ഉപദ്ദേശിച്ചു. 

വീഡിയോ കാണാം...

 

അതേസമയം, വര്‍ക്കൗട്ട് ചെയ്യാനായി ഒരു യുവാവ് കണ്ടുപിടിച്ച വ്യത്യസ്തമായ വഴിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍  വൈറലായത്. അടുക്കളയുടെ നിലത്ത് ഡിഷ് വാഷിന് ഉപയോഗിക്കുന്ന ദ്രാവഗവും വെള്ളവും ഒഴിച്ച്, അവിടെ ട്രെഡ്മില്ലില്‍ നില്‍ക്കുന്ന പോലെ നിന്ന് വ്യായാമം ചെയ്യുന്ന ഒരു യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വെറൈറ്റി വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡ് ഇതിനു തന്നെ' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. 

Also Read: കൊടും തണുപ്പില്‍ നൂഡില്‍സ് കഴിക്കാന്‍ പോയാല്‍ ഇങ്ങനെയുണ്ടാകും; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios