എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നൊരു അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പാകം ചെയ്തെടുത്ത പിസ കഴിക്കുകയാണ് അലക്സാണ്ട്ര. സാധാരണഗതിയില്‍ അഗ്നിപര്‍വതം എന്നൊക്കെ കേട്ടാലേ മിക്കവര്‍ക്കും പേടിയായിരിക്കും. അതിന് അടുത്ത് പോകാനോ, കാണാനോ പോലും പേടി തോന്നാം. അങ്ങനെയുള്ളപ്പോഴാണ് ഇതില്‍ പിസ ചുട്ടെടുത്ത് കഴിക്കുന്നത്. 

യാത്രയോട് ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. പുതിയ സ്ഥലങ്ങള്‍ കാണുക, പുതിയ ഭൂപ്രകൃതികളെ മനസിലാക്കുക, പുതിയ സംസ്കാരവും ഭക്ഷണരീതിയും വേഷവിധാനവും എല്ലാം അറിയുക- എന്നതെല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്. 

എന്നാല്‍ ചിലരുണ്ട്, യാത്രയെ തീര്‍ത്തും പുതുമയുള്ളതാക്കാനും ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കും വിധം സവിശേഷമാക്കുന്നതിനും വേണ്ടി പലതും മുൻകൂട്ടി തീരുമാനിച്ച്, കഷ്ടപ്പെട്ട് ഒരുക്കങ്ങള്‍ നടത്തുന്നവര്‍. 

ഇത്തരത്തില്‍ എന്നെന്നും ഓര്‍ക്കുന്ന യാത്രയുടെ ഒരടയാളമെന്ന നിലയില്‍ അലക്സാണ്ട്ര ബ്ലോഡ്ജെറ്റ് എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോ ആണിപ്പോള്‍ യാത്രാപ്രേമികളുടെ ശ്രദ്ധ നേടുന്നത്. ഗ്വാട്ടിമാലയിലേക്കാണ് അലക്സാണ്ട്ര യാത്ര നടത്തിയിരിക്കുന്നത്. 

ഇവിടെ വച്ച് എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നൊരു അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പാകം ചെയ്തെടുത്ത പിസ കഴിക്കുകയാണ് അലക്സാണ്ട്ര. സാധാരണഗതിയില്‍ അഗ്നിപര്‍വതം എന്നൊക്കെ കേട്ടാലേ മിക്കവര്‍ക്കും പേടിയായിരിക്കും. അതിന് അടുത്ത് പോകാനോ, കാണാനോ പോലും പേടി തോന്നാം. അങ്ങനെയുള്ളപ്പോഴാണ് ഇതില്‍ പിസ ചുട്ടെടുത്ത് കഴിക്കുന്നത്. 

പക്ഷേ വീഡിയോ കാണുമ്പോള്‍ സംഭവം രസകരമായിരുന്നു എന്ന് തന്നെയാണ് തോന്നുന്നതെന്നും അപകടമേതുമില്ലാത്ത സാഹചര്യമാണെന്ന് മനസിലാക്കുന്നതായും വീഡിയോ കണ്ടവരെല്ലാം കമന്‍റില്‍ കുറിച്ചിരിക്കുന്നു. അഗ്നിപര്‍വതത്തിന്‍റെ ചുറ്റിലുമായി യാത്രികരായിട്ടും അവിടെ കാര്യങ്ങള്‍ നോക്കാനുള്ള ജീവനക്കാരായിട്ടും ധാരാളം പേരെ വീഡിയോയില്‍ കാണാൻ സാധിക്കും.

ടൂറിസ്റ്റുകളായ പലരും അവിടെയുള്ളവരുടെ സഹായത്തോടെ ഇങ്ങനെ പിസയും മറ്റും അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പാകം ചെയ്ത് കഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എല്ലാം കഴിഞ്ഞ് അലക്സാണ്ട്ര ചൂടൻ പിസ കഴിക്കുന്നതും വീഡിയോയില്‍ കാണാം. ഗ്വാട്ടിമാല വരെ വരുന്നത് ഇതുപോലെ പിസ തയ്യാറാക്കി കഴിക്കാൻ മാത്രമല്ല കെട്ടോ, പക്ഷേ വന്ന സ്ഥിതിക്ക് ഒരു രസത്തിന് ചെയ്തതാണ് എന്നാണ് ഇതെക്കുറിച്ച് അലക്സാണ്ട്ര പറയുന്നത്.

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- ബാത്ത്‍റൂമും ബെഡ്‍ റൂമും ഒന്നായാല്‍ എങ്ങനെയിരിക്കും? വിചിത്രമായ അനുഭവം പങ്കിട്ട് ഒരാള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Chandrayaan-3 |Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News