ഇവിടെ ഇതാ അമിതമായ ഉത്കണ്ഠ മൂലം ബുദ്ധിമുട്ടുന്ന മകൾക്ക് കരുത്തായി കൂടെ നിൽക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റോഡരികിൽ മഴയത്തു കിടക്കുന്ന ഒരു പെൺകുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ മാനസികാരോഗ്യത്തെ കുറിച്ച് കൃത്യമായ അറിവ് ഇന്നും നമ്മുടെ സമൂഹത്തിന് ഇല്ല. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ഒരു വഴിക്ക് നടക്കുമ്പോഴും മാനസികപ്രശ്‌നങ്ങളെ അംഗീകരിക്കാതെയും അവയെ മോശം കാര്യമായി മുദ്ര കുത്തുകയുമാണ് ഒരു വിഭാഗം ചെയ്യുന്നത്. ഇതോടെ മാനസിക വിഷമതകള്‍ നേരിടുന്നവര്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിനും ആത്മഹത്യയിലേക്ക് വരെ അവരെ നയിക്കുന്നതിനുമെല്ലാം കാരണമാകുന്നു.
ഇവിടെ ഇതാ അമിതമായ ഉത്കണ്ഠ മൂലം ബുദ്ധിമുട്ടുന്ന മകൾക്ക് കരുത്തായി കൂടെ നിൽക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റോഡരികിൽ മഴയത്തു കിടക്കുന്ന ഒരു പെൺകുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അല്‍പസമയത്തിനു ശേഷം കാറിൽ നിന്നിറങ്ങുന്ന അമ്മ അവൾക്കു സമീപത്തു വന്ന് അവൾക്കൊപ്പം മഴയിൽ കിടക്കുന്നതും വീഡിയോയില്‍ കാണാം. ഇത് മകളെ ഏറെ സന്തോഷിപ്പിക്കുകയായിരുന്നു.
'നീല ടീഷർട്ട് ധരിച്ച പെൺകുട്ടി ഉത്കണ്ഠാകുലയാണ്. അവൾ അവളുടെ അമ്മയെ വിളിച്ചു. അമ്മ വരുമ്പോൾ അവൾ മഴയത്തു കിടക്കുകയാണ്. കാറിലെത്തിയ അമ്മ അവളുടെ അരികിൽ ഇരുന്നു. എന്നിട്ട് മകളുടെ കയ്യിൽ പിടിച്ചു. ആ മഴയിൽ അവൾക്കൊപ്പം കിടന്നു'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 3. 4 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ഹൃദ്യമായ വീഡിയോ എന്നും മനോഹരമായ വീഡിയോ എന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മകൾക്കൊപ്പം നിന്ന അമ്മയെ പലരും അഭിനന്ദിക്കുകയും ചെയ്തു.
Also Read: പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ എട്ട് പഴങ്ങള്‍...
