ഇരുവരും ഒരു ബസിലിരുന്ന് യാത്ര ചെയ്യുകയാണ്. ഇതില്‍ ഒരു യുവതിയുടെ കമ്മലാണ് വീഡിയോയുടെ 'ഹൈലൈറ്റ്' തന്നെ. ചെറിയ കൂട പോലുള്ള ഹൂപ് കമ്മലാണിത്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ പലതും കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ ബോധപൂര്‍വം തയ്യാറാക്കിയിട്ടുള്ളതാകാം. എങ്കിലും കാഴ്ചയ്ക്ക് ആസ്വദിക്കാവുന്നതോ, നമ്മെ ചിരിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ നമ്മെ കൗതുകത്തിലോ അതിശയത്തിലോ ആക്കുന്നതോ ആയ ഉള്ളടക്കമാണെങ്കില്‍ തീര്‍ച്ചയായും ആ വീഡിയോ വൈറലായിരിക്കും. 

ഇങ്ങനെ വൈറലാകുന്ന വീഡിയോകളില്‍ പലപ്പോഴും വലിയ കണ്‍ന്‍റുകളൊന്നും കാണണമെന്നില്ല. നേരത്തേ പറഞ്ഞതുപോലെ രസകരമാണ് എന്ന ഒറ്റ കാരണത്താല്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നതായിരിക്കും ഇവ. 

ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. രണ്ട് യുവതികളാണ് ഈ വീഡിയോയിലുള്ളത്. കാഴ്ചയ്ക്ക് മോഡലുകളെ പോലെയെല്ലാം ആണ് ഇവരെ തോന്നുക. എന്നാല്‍ ഇവരുടെ വ്യക്തിപരമായ വിവരങ്ങളൊന്നും ലഭ്യമല്ല.

ഇരുവരും ഒരു ബസിലിരുന്ന് യാത്ര ചെയ്യുകയാണ്. ഇതില്‍ ഒരു യുവതിയുടെ കമ്മലാണ് വീഡിയോയുടെ 'ഹൈലൈറ്റ്' തന്നെ. ചെറിയ കൂട പോലുള്ള ഹൂപ് കമ്മലാണിത്. നമ്മള്‍ പച്ചക്കറികളോ പഴങ്ങളോ പൂക്കളോ എല്ലാം നിറയ്ക്കാനുപയോഗിക്കുന്ന വള്ളിക്കൊട്ട കണ്ടിട്ടില്ലേ? അതുതന്നെ സംഗതി. അതിന്‍റെ ചെറിയൊരു പതിപ്പ്.

കമ്മല്‍ കൂടയിലാണെങ്കിലോ പോപ്കോണ്‍ നിറച്ചിരിക്കുകയാണ്. എന്നിട്ട് യുവതികള്‍ ഇതില്‍ നിന്ന് പോപ്കോണ്‍ എടുത്ത് കഴിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയുണ്ട് സംഭവം? കലക്കൻ ആണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ദശലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

സിനിമ കാണാൻ പോകുമ്പോള്‍ ഈ കമ്മലിട്ടാല്‍ മതിയെന്നും, ഇടയ്ക്കിടെ വിശക്കുന്ന 'അസുഖ'മുള്ളവര്‍ക്ക് യോജിക്കുന്ന കമ്മലെന്നുമെല്ലാം രസകരമായ കമന്‍റുകളും ഏറെ ലഭിച്ചിട്ടുണ്ട് വീഡിയോയ്ക്ക്. എന്തായാലും വ്യത്യസ്തമായ വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:-'ഇത് കുറച്ച് ഓവറാണോ?'; ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ആഘോഷത്തിന്‍റെ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo