ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഹേമാമി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മാനം കറുത്തതും
മഴ വന്നു വീണതും
മാറിലുരുണ്ടതും
ചാലുകീറിയതും
പതഞ്ഞൊഴുകിയതുമെന്നില്‍.

മഴക്കോളു വന്നതും
മഴയൊന്നു പെയ്തതും
കാറ്റൊന്ന് വീശിയതും 
ഇളകിനിന്നാടിയതും 
കുളിരുപുതച്ചതും
കുമ്പിട്ടുനിന്നതും ഞാന്‍.

Also Read : ഇഷ്ടികപ്പൂക്കളങ്ങള്‍, സുജേഷ് പി പി എഴുതിയ കവിത

മഴവില്ല് വന്നതും
മഴ ചാറിനിന്നതും
പീലിവിടര്‍ത്തിയതും
താളം ചവിട്ടിയതും 
തൂവല്‍ പൊഴിച്ചതും
ഇണയെ കൊതിച്ചതും ഞാന്‍.

കാര്‍മുകില്‍ വന്നതും
മഴ പൂത്തുലഞ്ഞതും
എന്‍ തനുവില്‍ പൊഴിഞ്ഞതും
ചുണ്ടിലിറ്റിറ്റതും
പൊക്കിള്‍ ചുഴിയിലായ്
ജലതാളമാര്‍ന്നതും
പ്രണയം മുളച്ചതും
ഉന്മാദം തീര്‍ത്തതും 
വൈശാലിയായതും ഞാന്‍.

Also Read: യാത്രയ്ക്കിടയില്‍ ഒരു മുറിവ് എന്റെ വണ്ടിക്ക് കൈ കാണിച്ചു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

വിരല്‍തൊട്ടുണര്‍ത്തിയും
തന്ത്രികള്‍ മീട്ടിയും
മണ്ണിലും പെണ്ണിലും
ചിത്രം വരയ്ക്കുന്ന മഴയേ...
നീയൊരു ഭ്രാന്തനോ.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...