യുവാക്കള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പത്താനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊല്ലം: കൊല്ലത്ത് 14കാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. കൊല്ലം പത്തനാപുരം മാങ്കോട് ആണ് 14 വയസ്സുകാരനെ ആക്രമിച്ചതായാണ് പരാതി . അമ്പലത്തിലേക്ക് പോയ വിദ്യാർത്ഥിയെ അഞ്ചുപേർ ചേർന്നാണ് ആക്രമിച്ചത്. വിദ്യാർത്ഥിയുടെ വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മാങ്കോട് സ്വദേശികളായ അജിത്ത് രാജേഷ് അഖിൽ അനീഷ് അജിത് എന്നിവർക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു. പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. അകാരണമായാണ് വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


readmore..'മറിയക്കുട്ടിക്ക് പെന്‍ഷന്‍ കിട്ടാത്തതിന് കാരണം കേന്ദ്രം, നരേന്ദ്രമോദി നരാധമൻ'; വിവാദ പരാമര്‍ശവുമായി ജെയ്ക്

readmore..'റോബിൻ ഇഫക്ട്'; തിരുവനന്തപുരത്ത് 'ഓറഞ്ച് ബസ്'പിടിച്ചെടുത്തു, പകരം ബസ് കിട്ടാതെ 'ട്രാപ്പിലായി' എംവിഡി

കൊല്ലം പത്തനാപുരത്ത് പതിനഞ്ചുകാരനെ ആക്രമിച്ചതായി പരാതി