കൊണ്ടോട്ടി: കരിപ്പൂരിൽ കഴിഞ്ഞ ദിവസം രണ്ടു പേരിൽ നിന്നായി 1.1 കോടിയുടെ 2.7 കിലോ സ്വർണം എയർ കസ്റ്റംസ് ഇൻലിജെൻറ്സ് വിഭാഗം പിടികൂടി. കൊണ്ടോട്ടി സ്വദേശി അബ്ദുൽ ലത്തീഫ്, കോഴിക്കോട് അരീക്കുളം സ്വദേശി ഇസ്മാഈൽ എന്നിവരാണ് സ്വർണ കടത്തുമായി പിടിയിലായത്.

അബ്ദുൽ ലത്തീഫ് 1.420 കിലോഗ്രാം തൂക്കം വരുന്ന സ്വർണം കുഴൽ രൂപത്തിലാക്കി റീചാർജബിൾ ഫാനിനുള്ളിൽ ഒളിപ്പിച്ചും ഇസ്മാഈൽ1.10 കിലോഗ്രാം തൂക്കം വരുന്ന സ്വർണം എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ചുമാണ് കൊണ്ടുവന്നിരുന്നത്. അബ്ദുൽ ലത്തീഫ് ഗൾഫ് എയർ വിമാനത്തിലും ഇസ്മാഈൽ എയർ ഇന്ത്യ വിമാനത്തിലുമായി ബഹറൈനിൽ നിന്നുമാണ് വന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍